വാഷിംഗ്ട്ടണ്‍: ഇറാനിയന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സുപ്രീം പരമോന്നത നേതാവിന്റെ സ്ഥാനം ഏറ്റെടുത്തതിനുശേഷം ഒരിക്കല്‍ പോലും അദ്ദേഹത്തെ പുറം ലോകത്ത് കാണുകയോ ഫോട്ടോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‌റെ പരാമര്‍ശം.
‘അദ്ദേഹം മരിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് വളരെ ഗുരുതരമായി പരിക്കേറ്റിരുന്നു.’ ഒരു റേഡിയോ അവതാരകനുമായുള്ള ടെലിഫോണിക് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായിട്ട് ആറ് മാസമായെങ്കിലും യുഎസ്-ഇറാന്‍ യുദ്ധം രൂക്ഷമായപ്പോഴും അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
ആയത്തുള്ള ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇറാന്‍ നടത്തന്നത് വളരെ മികച്ച പ്രകടനമെന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
















