Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 06:36 am IST
inKerala

കളമശ്ശേരി: തിരുവോണത്തിന്റെ ഐതിഹ്യമുറങ്ങുന്ന ചരിത്രപ്രസിദ്ധമായ തൃക്കാക്കര മഹാക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് ഇന്ന് ആറാട്ടോടെ കൊടിയിറങ്ങും. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ ഓണം മലയാളികള്‍ ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കുന്നു.

ഓണാഘോഷത്തിന് തുടക്കം തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണ്. മുമ്പ് നാട്ടുരാജാക്കന്മാരുടെ ഭരണകാലത്ത് കര്‍ക്കടക മാസത്തിലെ തിരുവോണം മുതല്‍ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ആഘോഷിച്ചിരുന്നത്. ഓരോ നാട്ടുരാജാക്കന്മാരും ക്ഷേത്രത്തില്‍ വന്ന് തങ്ങളുടെ പ്രതാപത്തിനനുസരിച്ച് സമര്‍പ്പണം നടത്തി ആഘോഷിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ നിന്ന് രാജാവ് തൃക്കാക്കര ക്ഷേത്രത്തിലേക്ക് അത്തം നാളില്‍ ഘോഷയാത്രയായി എത്തിയിരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര.

പത്തര ഏക്കറില്‍ ഉണ്ടായിരുന്ന ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടത്തെ തുടര്‍ന്നാണ് ചുരുങ്ങിയത് എന്ന് പറയുന്നു. ക്ഷേത്ര ചരിത്രത്തെ പറ്റി ശ്രീകോവിലിന് ചുറ്റും വട്ടെഴുത്തും കോലെഴുത്തുമായി ശിലാ ലിഖിത രൂപത്തിലുണ്ട്. ഇടപ്പള്ളി രാജാവിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ക്ഷേത്രം പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഇതേത്തുടര്‍ന്നാണ് ഉത്സവ ആഘോഷം 10 ദിവസമായി ചുരുങ്ങിയത്.

രാജഭരണകാലത്ത് ക്ഷേത്ര ആഘോഷങ്ങളില്‍ പ്രശസ്തമായിരുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ ഉത്സവം അവിടെ ചെന്ന് ആഘോഷിക്കാന്‍ പറ്റാത്തവര്‍ക്ക് വീടുകളില്‍ തൃക്കാക്കരയപ്പനെ ഉണ്ടാക്കി വച്ച് ആഘോഷിക്കാമെന്ന് സാമൂതിരി രാജാവ് വിളംബരം ഇറക്കിയിരുന്നു. അങ്ങനെയാണ് കേരളക്കരയില്‍ ചിങ്ങ മാസത്തില്‍ 10 ദിവസത്തെ ആഘോഷങ്ങള്‍ ആരംഭിച്ചത്.

ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ഉത്രാടനാളില്‍ നടന്ന തിരുമുല്‍ക്കാഴ്ച സമര്‍പ്പണം കാര്‍ഷിക കേരളത്തിന്റെ വിളവെടുപ്പിന്റെ പ്രതീകം കൂടിയാണ്. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന വിഭവങ്ങള്‍ കൊണ്ട് തിരുവോണ സദ്യ ഉണ്ടാക്കിയിരുന്ന ഓര്‍മപുതുക്കലാണ് ഇപ്പോള്‍ നടക്കുന്നത്.

ഭഗവാന് കാര്‍ഷിക വിഭവങ്ങള്‍ സമര്‍പ്പിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ നിരവധി ഭക്തജനങ്ങളാണ് ഇന്നലെ വിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ എത്തിയത്.

കളമശ്ശേരി മണ്ഡലം എംഎല്‍എയും മന്ത്രിയുമായ വി.ഇ. അബ്ദുള്‍ ഗഫൂര്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി. വലിയ വിളക്ക് ദിനമായ ഇന്നലെ ഉത്രാട സദ്യ നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഭഗവാന്റെ സദ്യയിലും പകല്‍ പൂരത്തിലും പങ്കെടുത്തു.

ഇന്ന് രാവിലെ 6.30ന് ദശാവതാരം ചന്ദനം ചാര്‍ത്ത്. 7.30ന് മഹാബലി എതിരേല്‍പ്പ്, 8.30ന് ശ്രീബലി, 10. 30ന് തിരുവോണ സദ്യ, വൈകിട്ട് 4.30ന് കൊടിയിറക്കല്‍. 6ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് എതിരേല്‍പ്പ്.

Tags: Onam Festivalഅത്തച്ചമയ ഘോഷയാത്രThrikkakara Mahakshetraതൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രംThrikkakara Vamana Moorthy Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു
Kerala

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.