Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 10:40 pm IST
inKerala
1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

തൃശൂര്‍ : തൃശ്ശൂരിന്റെ നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം. ഓണാഘോഷത്തിന് സമാപനം കുറിച്ച് സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി കാണാനെത്തിയത് പതിനായിരങ്ങള്‍. ഒമ്പത് സംഘങ്ങള്‍, 500 ലേറെ പുലികള്‍ ,വിദേശികള്‍ ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ ഒരു ജനസഞ്ചയം. പതിവ് തെറ്റിച്ചില്ല, ഇക്കുറിയും പുലിക്കളി ഉഗ്രന്‍ വൈബായി.

വൈകിട്ട് നാലുമണിയോടെയാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ ഒന്‍പത് പുലിമടകളില്‍ നിന്ന് ചമയങ്ങള്‍ പൂര്‍ത്തിയാക്കി പുലികള്‍ പുറത്തേക്കിറങ്ങിയത്. അഞ്ചു മണിയോടെ പുലിക്കളി സംഘങ്ങള്‍ ഓരോന്നായി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചു. നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ നാളികേരമുടച്ച് പ്രദക്ഷിണം ആരംഭിച്ചു. പുലിക്കൊട്ടിന്റെ ദ്രുതതാളത്തില്‍ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ നഗരം നിറഞ്ഞു. വലിയ കടുവകള്‍ മുതല്‍ ചെറിയ കുട്ടിപ്പുലികള്‍ വരെ ഓരോ സംഘങ്ങളിലും അണി നിരന്നു.

ഇക്കുറി പെണ്‍പുലികളും കൂടുതലായിരുന്നു. ഒട്ടുമിക്ക സംഘങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം ചുവടുവെക്കാന്‍ പെണ്‍പുലികളും രംഗത്തിറങ്ങി. നിശ്ചലദൃശ്യങ്ങളും പുലിക്കളിക്ക് മിഴിവേകി.

കൃഷ്ണാവതാരവും നരസിംഹവും മയില്‍വാഹനനും ഉള്‍പ്പെടെ പുരാണ ദൃശ്യങ്ങള്‍ക്കായിരുന്നു നിശ്ചലദൃശ്യങ്ങളില്‍ മുന്‍തൂക്കം. രാത്രി പത്തുമണിയോടെയാണ് പുലിക്കളിക്ക് സമാപനമായത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ്, എംഎല്‍എമാരായ രാജന്‍ പല്ലന്‍, കെ.രാജന്‍, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ രാഷ്‌ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ പുലിക്കളി കാണാനെത്തി. നിരവധി വിദേശികളും പുലിക്കളി ആസ്വദിക്കാന്‍ എത്തിയിരുന്നു.

ഇക്കുറി എത്തിയത് 9 സംഘങ്ങള്‍
പുലിക്കളിക്ക് ഇക്കുറി എത്തിയത് 9 സംഘങ്ങള്‍ ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ഇടക്കാലത്ത് അഞ്ചു സംഘങ്ങളായി ചുരുങ്ങിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് പുലിക്കളി സംഘങ്ങള്‍ക്ക് തുണയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പുലിക്കളി സംഘങ്ങളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത് .കഴിഞ്ഞവര്‍ഷം സുരേഷ് ഗോപി ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ഉറപ്പുവരുത്തിയിരുന്നു. 24 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഇതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുലിക്കളി സംഘങ്ങള്‍ രക്ഷപ്പെട്ടത്. ഇക്കുറി കൂടുതല്‍ സംഘങ്ങള്‍ അണിനിരക്കുകയും ചെയ്തു. സഹായധനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ജില്ലയില്‍ നിന്നും മാറിയിട്ടും പുലിക്കളി കാണാന്‍ ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ആയ അര്‍ജുന്‍ പാണ്ടിനാണ് ഇന്നലെ പുലിക്കളി കാണാന്‍ തൃശ്ശൂരില്‍ എത്തിയത് മുന്‍പ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന മൂന്നുവര്‍ഷക്കാലം പുലിക്കളി സംഘാടകന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിച്ച പരിചയവും ഉണ്ട്.

പുലിക്കളി ഏറെ ആകര്‍ഷിച്ച കലാരൂപം ആണെന്നും അര്‍ജുന്‍ പറഞ്ഞു. കലാകാരന്മാര്‍ക്കൊപ്പം സമയം ചെലവഴിച്ച അര്‍ജന്‍ പാണ്ഡ്യന്‍ പുലി വരകളിലും പങ്കുചേര്‍ന്നു തുടര്‍ന്ന് ഫോട്ടോയും എടുത്താണ് മടങ്ങിയത്.

ചുവടുവച്ച് അമ്മയും മകളും

തൃശൂര്‍: ഇത്തവണ പുലിക്കളിക്ക് ചുവടുവച്ച് അമ്മയും മകളും. പാട്ടുരായ്‌ക്കല്‍ ദേശം പുലിക്കളി സംഘത്തിനുവേണ്ടി ഗുരുവായൂര്‍ സ്വദേശിയായ ഹരിതയും മകള്‍ ശ്രീദുര്‍ഗയുമാണ് പുലി വേഷമിട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി ഹരിത പുലിവേഷം കെട്ടുന്നുണ്ട്. അമ്മയുടെ പുലി ചുവടുകള്‍ കണ്ട മകള്‍ക്കും ആഗ്രഹം പുലിക്കളിയില്‍ പങ്കെടുക്കണമെന്ന്. ഇതാണ് ഇത്തവണ പാട്ടുരായ്‌ക്കല്‍ ദേശത്തിനുവേണ്ടി
പുലിവേഷം കെട്ടുന്നതിലേക്ക് 6 വയസ്സുകാരി ശ്രീദുര്‍ഗയെ എത്തിച്ചത്.

Tags: Onam FestivalThirssur Pulikkalicollector arjun pandian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Thiruvananthapuram

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

India

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.