ന്യൂദല്‍ഹി:സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നത് ‘കേരളം’ എന്നാക്കിയ നിയമം പ്രാബല്യത്തില്‍. വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് ആഗസ്റ്റ് 14ന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയെങ്കിലും മലയാളികള്‍ക്ക് തിരുവോണ സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
2027 ആഗസ്റ്റ് 25ന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കേരളം ആകും. കോടതികളിലും പേരുമാറ്റം ബാധകം. 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ തുടര്‍ച്ചയായി രാഷ്‌ട്രപതിയുടെ ശുപാര്‍ശയോടെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
പേരു മാറുമ്പോള്‍ ഗവണ്‍മെന്റ് ഒഫ് കേരളം’ എന്ന് ഇംഗ്ലീഷിലും മലയാളത്തില്‍ കേരളം സര്‍ക്കാര്‍’ എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ ആകും. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസുകള്‍ വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, മുദ്രകള്‍, ലെറ്റര്‍പാഡുകള്‍, വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം മാറ്റണം
















