ആലപ്പുഴ: ചെങ്ങന്നൂര്‍ കൊല്ലകടവില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്നു കുട്ടികള്‍ക്ക് പരിക്ക്. റാലിയില്‍ പങ്കെടുത്തിരുന്ന മൂന്നു കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെണ്‍മണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.ഇവര്‍ മദ്യലഹരിയിലായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്നുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് പരിശോധനയില്‍ കാറില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെത്തി.














