തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമരജാഥ വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി നേമം നിയോജകമണ്ഡലത്തിലെത്തിയപ്പോള്‍ നല്‍കിയത് അത്യുജ്ജ്വല സ്വീകരണം. വാദ്യമേളങ്ങളുടെയും നൃത്തരൂപങ്ങളുടെയും അകമ്പടിയോടുകൂടിയായിരുന്നു നേമം മണ്ഡലത്തിലെ സ്വീകരണം.
സ്വീകരണ സമ്മേളനം തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥ്ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ പാപ്പാനംകോട് സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ മഞ്ജു ജി എസ്,കൗണ്‍സിലമാരയ നിറമണ്‍ങ്കര ഹരി, പാച്ചല്ലൂര്‍ഗോപന്‍, റ്റി.രാജലക്ഷ്മി,എസ് കെ ശ്രീദേവി, ഓണം ടൂറിസം ആഘോഷത്തിന്റെ നേമം നിയോജകമണ്ഡലം കണ്‍വീനര്‍മാരായ കോളിയൂര്‍ രാജേഷ്, കരുമം രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















