India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

ഹൈപ്പര്‍ സോണിക് വേഗതയിലാണ് അഗ്നി ആറ് കുതിയ്ക്കുക. ശബ്ദത്തേക്കാള്‍ 24 മടങ്ങി വേഗതയില്‍ വരെ ഈ അഗ്നി 6 കുതിയ്ക്കും. മണിക്കൂറില്‍ 29,400 കിലോമീറ്റര്‍ വേഗതയിലാണ് അഗ്നി 6 കുതിയ്ക്കുക.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അഗ്നി എന്ന ആണവ മിസൈലിനെ ഇനി ലോകത്തെ ഒരു ശക്തിക്കും തടുക്കാന്‍ കഴിയില്ലെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍. ഇതിന് കാരണം അഗ്നിയുടെ അഞ്ചും അഗ്നി ആറും പിന്തുടരുന്ന പല വിധത്തിലുള്ള സാങ്കേതിക വിദ്യകളാണ്.

ഹൈപ്പര്‍ സോണിക് വേഗതയിലാണ് അഗ്നി ആറ് കുതിയ്‌ക്കുക. ശബ്ദത്തേക്കാള്‍ 24 മടങ്ങി വേഗതയില്‍ വരെ ഈ അഗ്നി 6 കുതിയ്‌ക്കും. മണിക്കൂറില്‍ 29,400 കിലോമീറ്റര്‍ വേഗതയിലാണ് അഗ്നി 6 കുതിയ്‌ക്കുക.ഒരു കാര്‍ തന്നെ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുമ്പോള്‍ തന്നെ നമ്മളില്‍ പലരും അമ്പരന്നു പോകുൂം. അപ്പോള്‍ പിന്നെ മണിക്കൂറില്‍ 29,400 കിലോമീറ്റര്‍ വേഗത എന്നത് നമ്മളില്‍ പലര്‍ക്കും സങ്കല്‍പിക്കാന്‍ കൂടി കഴിയില്ല.

ഈ അപാര വേഗത മാത്രമല്ല, പല പാതകളിലൂടെ പറക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതായത് അയച്ചുകഴിഞ്ഞാല്‍ ഒരൊറ്റ ദിശയില്‍ മാത്രമല്ല അഗ്നി 6 പറക്കുക. ദിശ മാറ്റി മാറ്റിയാണ് അഗ്നി 6 പറക്കുക. ഇത് ശത്രുവിന്റെ റഡാറിന് അഗ്നി 6ന്റെ സ്ഥാനം പെട്ടെന്ന് അടയാളപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ ശത്രു മിസൈലിന് അഗ്നി 6നെ എളുപ്പം തൊടാന്‍ കഴിയില്ല.

ഇതിനെല്ലാം അപ്പുറം ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ്.ചൈന ഉള്‍പ്പെടെയുള്ള ശത്രുക്കളെ കുഴക്കുന്നത്. – എംഐആര്‍വി എന്നാണ് ഈ ടെക്നോളജിയുടെ പേര്.അതായത് അഗ്നി 6ന്റെ മൂക്കിന്‍ തുമ്പത്ത് ഒരൊറ്റ ആണവായുധമല്ല, നിരവധി ആണവായുധങ്ങളാണ് ഘടിപ്പിക്കുക. ഇതില്‍ ഓരോന്നിനും തനതായ ലക്ഷ്യങ്ങളിലേക്ക് പറന്നുചെന്ന് സ്ഫോടനമുണ്ടാക്കാന്‍ കഴിയും. എട്ട് മുതല്‍ 12 വരെ ആണവ പോര്‍മുനകള്‍ അഗ്നി 6ല്‍ ഘടിപ്പിക്കാന്‍ സാധിക്കും. സ്ഫോടന സമയത്ത് ഈ 12 ആണവ പോര്‍മുനകളും പുറത്തേക്ക് വന്ന് വ്യത്യസ്ത ലക്ഷ്യങ്ങളിലേക്കാണ് പറക്കുക. അതായത് ശത്രുവിന്റെ മിസൈലുകള്‍ക്ക് എല്ലാ ആണവ പോര്‍മുനകളെയും നശിപ്പിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം.

12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതിനാല്‍ അഗ്നി മിസൈലിന് 5000 കിലോമീറ്ററിന് ഉള്ളില്‍ കിടക്കുന്ന ചൈനയുടെ ഏത് ഭാഗത്തും ചെന്ന് പതിക്കാന്‍ കഴിയും. ചൈനയെ മര്യാദ പഠിപ്പിക്കുന്ന മിസൈല്‍ ആണ് അഗ്നിയെന്നും തമാശയായി ഇന്ത്യയിലെ പ്രതിരോധ വിദഗ്ധര്‍ പറയാറുണ്ട്. കാരണം ഇതിനെ ചൈനയ്‌ക്ക് തടയാന്‍ സാധിക്കില്ല. ഇതിനെല്ലാം അപ്പുറം പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് അഗ്നി മിസൈല്‍ പരമ്പര. ഇതിലെ ചിപ്, ലോഹം, ഗൈഡന്‍സ് കംപ്യൂട്ടര്‍, അലോയ് ബില്ലെറ്റ്, ഗൈറോസ്കോപ് എല്ലാം ഇന്ത്യയുടെ സ്വന്തം. അതിനാല്‍ മറ്റൊരു രാജ്യത്തിന്റെ അനുമതിക്ക് കാത്തിരിക്കാതെ ഇന്ത്യയ്‌ക്ക് ആവശ്യമുള്ളപ്പോള്‍ അഗ്നിയെ തൊടുക്കാം.

Recent Posts