Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

ഓണക്കാലം ആഘോഷങ്ങളുടെ പൂരക്കാലമാണ്. സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം വിവിധ തരത്തിലുള്ള ഓണപ്പരിപാടികള്‍ തകൃതിയായി നടക്കുന്നു. ഇതില്‍ നാടന്‍ കളികളും മത്സരങ്ങളുമെല്ലാമുണ്ട്. കര്‍ക്കടകത്തിലെ ദുരിതപ്പെയ്‌ത്തും പ്രളയവും നല്‍കിയ പ്രയാസമേറിയ ദിനങ്ങളകന്ന് പ്രതീക്ഷയുടെ ചിങ്ങപ്പൊന്‍ പുലരികളില്‍ ആഘോത്തിമിപ്പിലാണ് നാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 02:12 pm IST
inKerala, Kottayam
കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

കോട്ടയം: ഓണഘോഷത്തിന്റെ തിരക്കിലായി നാട്. വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലുമെല്ലാം ഓണത്തിന്റെ മേളപ്പൊലിമയാണ്. സ്‌കൂളുകളും കോളേജുകളുമെല്ലാം അടയ്‌ക്കും മുമ്പ് ഓണാഘോഷം കളറാക്കാനുള്ള തിരക്കിലാണ് പിള്ളേര്‍ സംഘം. പൂക്കളം ഒരുക്കലും ഡ്രസ് കോഡും ഓണക്കളികളുമൊക്കെയായി കോളേജും സ്‌കൂളുമെല്ലാം വൈബിലാണ്.

ഓണപ്പരീക്ഷകള്‍ കഴിഞ്ഞ് ഇന്നാണ് മിക്ക സ്‌കൂളുകളിലും ഓണാഘോഷം നടക്കുന്നത്. പലരും ഡ്രസ്സ് കോഡുകള്‍ സെലക്ട് ചെയ്തപ്പോള്‍ ചില ടീമുകളാകട്ടെ കളര്‍ കോഡുകളാണ് സെലക്ട് ചെയ്തത്. ഇതെല്ലാം സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ വസ്ത്രം മേഖലയിലും കച്ചവടം കൊഴുക്കുകയാണ്. വിലക്കുറവും വമ്പന്‍ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് വസ്ത്ര വിപണി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.

റെഡിമെയ്ഡ് ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നുണ്ടെങ്കിലും കടകളില്‍ നേരിട്ടെത്തി വസ്ത്രം വാങ്ങിക്കുന്നവരും കുറവല്ല. പഴയ സ്റ്റോക്ക്, കുറഞ്ഞ വിലയ്‌ക്ക് വിറ്റഴിക്കുന്നുമുണ്ട്. ഖാദി, കൈത്തറി വസ്ത്രങ്ങള്‍ക്കും ഡിമാന്റേറെയാണ്. പുരുഷന്മാര്‍ക്കായി ലൈറ്റ് വെയിറ്റ് കോട്ടണ്‍ കുര്‍ത്തകളും ഇത്തവണ വിപണിയില്‍ സജീവമാണ്. പരമ്പരാഗതമായ മുണ്ടുകള്‍ക്കൊപ്പം ട്രെന്‍ഡിങ് ഷര്‍ട്ടുകളും കുര്‍ത്തകളും ചേര്‍ന്ന കോംബോ ഓഫറുകള്‍ക്കാണ് ആവശ്യക്കാരുള്ളത്. കഥകളി രൂപങ്ങള്‍, വള്ളംകളി, കസവ് ഡിസൈന്‍ എന്നിവ പ്രിന്റ് ചെയ്ത ക്യുബന്‍ കോളര്‍ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്.

പകല്‍ മഴ മാറി നില്‍ക്കുന്നത് ഓണവിപണിയില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി. പൂക്കളമൊരുക്കാന്‍ പൂക്കള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇത്തവണ കൈ പൊള്ളുമെന്ന് ഉറപ്പ്. തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് പ്രധാന കാരണം. കിലോയ്‌ക്ക് 100 രൂപ മുതല്‍ 1600 രൂപ വരെയാണ് വിവിധ പൂക്കളുടെ വില. തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയിലെത്തുന്നവര്‍ വില കേട്ട് അമ്പരക്കുകയാണ്. പൂക്കളുടെ രാജാവായ മുല്ലപ്പൂവിനാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന വില. കിലോയ്‌ക്ക് 1500 മുതല്‍ 1600 രൂപ വരെയാണ് മുല്ലയുടെ നിരക്ക്.

Tags: OnamCelebrationSchoolcollege
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.