Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 21, 2026, 06:25 am IST
inKerala

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തിരശീലയ്‌ക്കു പിന്നില്‍ മറഞ്ഞിരുന്ന വില്ലന്‍ പുറത്തേക്ക്. ഇതുവരെ ചിത്രത്തിലില്ലാതിരുന്ന വീണയുടെ ഭര്‍ത്താവും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന് കുരുക്കു മുറുകുകയാണ്. ഇ ഡി ഉടന്‍ റിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള എട്ട് കേന്ദ്രങ്ങളിലെ റെയ്ഡിലാണ് റിയാസിനെതിരേ നിര്‍ണായക തെളിവുകള്‍ ഇ ഡിക്കു ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു.

സോളസ് എന്ന പരസ്യ കമ്പനിക്ക് 2021ല്‍ വീണ പണം കൈമാറിയതായി കണ്ടെത്തി. റിയാസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പണം കൈമാറിയതാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ കമ്പനിക്കു നല്കിയതെന്നതില്‍ വ്യക്തത വരുത്തും. വീണയുടെ ഡയറിയില്‍ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്കു ലഭിച്ചത്.
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ രാജ്യവിരുദ്ധ ഫെമ ലംഘനക്കേസിലെത്തി നില്‍ക്കുന്നത്. കേസന്വേഷണം തന്നിലേക്കെത്താതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് റിയാസ് നടത്തിയതെന്നാണ് ഇ ഡി നല്കുന്ന സൂചന. സുഹൃത്തുക്കള്‍ വഴിയാണ് റിയാസ് എല്ലാക്കാര്യങ്ങളും ചെയ്തതെന്നൊണ് പുറത്തുവരുന്നത്.

മാസപ്പടിക്കേസില്‍ വീണയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡില്‍ ചുവന്ന പുറംചട്ടയുള്ള ഡയറി പിടിച്ചെടുത്തിരുന്നു. ഡയറിയിലെ ആദ്യ ഒന്‍പതു പേജുകളില്‍ പണമിടപാടുകളുടെ വിവരങ്ങളും, പണം കൈപ്പറ്റിയ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും പേരുകളുമുണ്ടായിരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങള്‍ കൂടി കണ്ടെത്തിയതോടെ വീണയ്‌ക്കെതിരേ ‘ഫെമ’ പ്രകാരവും കേസെടുക്കും. വീണ ദുബായ്‌യിലേക്ക് 85 ലക്ഷം രൂപ കടത്തി. പണം നല്കിയത് ആര്‍ക്കാണെന്നു കണ്ടെത്തണം.

ഇരുപതു കോടി രൂപയുടെ ഭാരത കറന്‍സി ഇടപാടുകളും ദുരൂഹമാണ്. ഇന്റര്‍നെറ്റ് കോളിനായി വീണ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് ഇ ഡി കണ്ടെത്തി. സിം കാര്‍ഡ് നല്കിയത് വീണയും റിയാസും പറഞ്ഞിട്ടാണെന്നാണ് നന്ദുലാലിന്റെ മൊഴി. പുതിയ തെളിവുകളുടെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യും. ഇത് അറസ്റ്റിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

Tags: Muhammed RiyazVeena vijayan's Exalogic caseMonthly Payoff Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.