India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹം കഴിക്കാനുള്ള അവകാശം മനുഷ്യാവകാശമാണ്. ആ അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ വ്യക്തമായി വ്യാഖ്യാനിക്കണം. വിവാഹമോചനത്തിനെതിരായ അപ്പീല്‍ അനന്തമായി നീളുന്നത് പുനര്‍വിവാഹം വൈകിക്കുന്നു.
ക്രൂരതയുടെ പേരില്‍ വിവാഹബന്ധം വേര്‍പെടുത്തിയ കുടുംബ കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീല്‍ പരിഗണനയിലിരിക്കെ, സ്ത്രീ വീണ്ടും വിവാഹം കഴിച്ചു. വിവാഹമോചന ഉത്തരവിന് ഇടക്കാല സ്റ്റേ ഉണ്ടായിരുന്നില്ല.
അപ്പീല്‍ തള്ളിക്കഴിഞ്ഞാല്‍ പുനര്‍വിവാഹം നിയമപരമാകുമെന്ന് വ്യവസ്ഥയില്‍ പറയുന്നുണ്ടെങ്കിലും, തിരിച്ചായാല്‍ വിവാഹം അസാധുവാണെന്നോ അസാധുവാക്കാവുന്നതാണെന്നോ വ്യക്തമായി പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് വിവാഹമോചന വിധിയെ ചോദ്യം ചെയ്യുന്ന വ്യക്തി അപ്പീല്‍ സമര്‍പ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ ഇടക്കാല സ്റ്റേ നേടിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി ചെയ്യണമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.

 

Recent Posts