
പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
മുംബൈ: അഭിജിത് ദീപ്കെ ബിജെപി ഭരിയ്ക്കുന്ന മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ പ്രത്യേകം ശ്രമിക്കുന്നുവെന്ന് ആരോപണം. സര്‍ക്കാര്‍ സ്കൂളുകള്‍ എവിടെയായാലും പോരായ്‌മകള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് ബിജെപി ഭരിയ്ക്കുന്ന മഹാരാഷ്‌ട്രയിലെ സ്കൂളുകളെ തന്നെ പിടിക്കുന്നത് എന്നാണ് ചോദ്യം.
അതുപോലെ മറ്റൊരു സിജെപി നേതാവായ അശുതോഷ് റാങ്കെ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറ്റൊരു ബിജെപി ഭരണസംസ്ഥാനമായ ബംഗാളിലാണ്. എന്തുകൊണ്ട് ഇവര്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയിലോ, തെലുങ്കാനയിലോ ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബിലോ ഉള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ പോകുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.
മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ ഔസ താലൂക്കിലുള്ള ഒരു സർക്കാർ സ്കൂളിൽ അഭിജിത് ദീപ്കെ ചെയ്ത ഒരു തട്ടിപ്പും ഇതിനിടെ പുറത്തുവന്നിരിക്കുകയാണ്. ആ സ്കൂളില്‍ കുട്ടികള്‍ കുറവായതിനാല്‍ തന്റെ സ്കൂള്‍ നന്നാക്കല്‍ പരിപാടിക്ക് കുട്ടികള്‍ വേണമെന്നതിനാല്‍ മറ്റ് സ്കൂളുകളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നു എന്നാണ് വിമര്‍ശനം.