Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കരുവാറ്റ കൊലപാതക കേസില്‍ എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് പരാതി.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതി ഉന്നയിച്ചതായി പറയപ്പെടുന്ന ഗുരുതരമായ ആരോപണം പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയതിനെതിരെയാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കൊല്ലപ്പെട്ട വ്യക്തി ബാഡ് ടച്ച് നടത്തിയതായി പ്രതിയായ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചുവെന്ന് എസ് പി വിഷ്ണു പ്രദീപ് വെളിപ്പെടുത്തിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രതിയുടെ മൊഴിയില്‍ പറയുന്ന കാര്യം അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് പൊതു സമൂഹത്തോടു വെളിപ്പെടുത്തുന്നത് അവഹേളനപരമാണെന്ന് പരാതിയില്‍ പറയുന്നു. ആരോപണം ശരിയാണെങ്കില്‍ അതിന്റെ എല്ലാവശവും നിയമാനുസൃതമായി പരിശോധിച്ച്, തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഗുരുതരമായ ആരോപണം പരസ്യപ്പെടുത്തുന്നത് മരിച്ച വ്യക്തിയുടെ അന്തസ്സിനെയും കുടുംബത്തിന്റെ മാന്യതയെയും ബാധിക്കാന്‍ ഇടയുണ്ട്. ഒരു പ്രതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞുവെന്നതുകൊണ്ടു മാത്രം അത് തെളിയിക്കപ്പെട്ട സത്യമാകണമെന്നില്ല. ആരോപിതന്‍ മരിച്ച സാഹചര്യത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനോ ആരോപണം നിഷേധിക്കാനോ അദ്ദേഹത്തിന് കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ പൊതു സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

 

Recent Posts