തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞു.കിളിമാനൂര്‍, പേട്ട സ്വദേശിനികളായ പെണ്‍കുട്ടികള്‍ ആണ് ഇറങ്ങിപ്പോയത്. ഇവര്‍ക്ക് യഥാക്രമം പതിനാലും പതിനാറും വയസാണ് ഉളളത്. വ്യാഴാഴ്ച വൈകിട്ടോടെ പുറത്തേക്ക് പോയ പെണ്‍കുട്ടികള്‍ മടങ്ങിയെത്തിയില്ല.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല.
















