Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : പ്രധാനമന്ത്രിക്കെതിരായ വിദ്വോഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍. ഇതേത്തുടര്‍ന്നാണ് അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.
പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ഇരവാദമുയര്‍ത്തി ജാന്‍മണി രംഗത്തെത്തി. സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് അവര്‍ അവകാശപ്പെട്ടു.മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യംവെച്ചു. തുടര്‍ച്ചയായി അപമാനിക്കുകയാണെന്നും ജാന്‍മണി ആരോപിച്ചു. ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്നാണ് ഇപ്പോഴത്തെ അവരുടെ വാദം.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ അധിക്‌ഷേപ പരാമര്‍ശങ്ങളുടെ
വീഡിയോ പകര്‍ത്തിയ തിരുവമ്പാടി സ്വദേശി എബിന്‍, പാലക്കാട് സ്വദേശി സജിത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Recent Posts