Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു.നെടുമ്പാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ അറസ്റ്റുവാറന്റ് ഉണ്ടായിരുന്നു.കഴിഞ്ഞ മാസം സ്പായില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അനീഷിനെതിരെ കേസ് എടുത്തിരുന്നു.

തുടര്‍ന്ന് മൈസൂരിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അനീഷ് പിടിയിലായത്.കേരളത്തില്‍ മാത്രം അന്‍പതിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്.കര്‍ണാടകയില്‍ അനീഷിനെതിരെ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്നും കേസുകളുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വര്‍ഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ അനീഷിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതില്‍ അമ്പായത്തോട് അഷ്‌റഫ്,ഹുസൈന്‍ കൊച്ചി എന്നിവര്‍ പൊലീസ് പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ടുള കുടിപ്പകയുടെ ഭാഗമായിട്ടാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു.