കാസര്‍കോട്:ടി വി കാണാന്‍ കഴിയാതിരുന്നതിലുളള വിഷമത്തില്‍ കഴിഞ്ഞ വയോധിക തീകൊളുത്തി മരിച്ച നിലയില്‍.വീട്ടമ്മ ആയ മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിലെ സാവിത്രി പ്രഭു (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ സാവിത്രിയെ രാവിലെയാണ് അടുക്കളയില്‍ ഫൈബര്‍ കസേരയില്‍ ഇരുന്ന് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്.എല്ലാ ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവമുളള ആളാണ് അമ്മയെന്നും കഴിഞ്ഞദിവസം ടിവി തകരാറയതിനെതുടര്‍ന്ന് ശരിയാക്കാന്‍ കൊടുത്തിരുന്നതായും മകന്‍ ഗുരുപ്രസാദ് പ്രഭു പറഞ്ഞു. ടി വി കാണാന്‍ ആകാത്തതില്‍ അമ്മ ഏറെ അസ്വസ്ഥയായിരുന്നെന്നും മകന്‍ വെളിപ്പെടുത്തി.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ്: പരേതനായ യോഗേഷ് പ്രഭു. സംഗീത പൈ മകളാണ്. സഹോദരങ്ങള്‍:പ്രഭ, രേവതി, ഉദയകുമാരി, ജയശ്രീ, കേസരി.
















