India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വാര്‍ത്താസമ്മേളനം നടത്തി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വാര്‍ത്താസമ്മേളനം നടത്തി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പാടുന്നതിനെ എതിര്‍ത്ത് സോണിയാഗാന്ധി ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടും സോണിയ വന്ദേമാതരം പാടുന്നതിനെ എതിര്‍ത്തില്ല എന്നാണ് കെ.സി. വേണുഗോപാല്‍ ന്യായീകരിച്ചത്.

“വന്ദേമാതരവും ദേശീയഗാനവും കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വൈകാരിക കാര്യങ്ങളാണ്. പക്ഷേ ബിജെപിക്ക് അത് രാഷ്‌ട്രീയമാണ്. ഇതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. സോണിയാഗാന്ധി വന്ദേമാതരം ചൊല്ലുന്നതിനെ എതിര്‍ത്തിട്ടില്ല. അത് ഒരു ദുര്‍വ്യാഖ്യാനം മാത്രമാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്… ആ അധ്യായം ഇതിനകം അവസാനിച്ചു. മുഴുവൻ ദേശീയ പ്രശ്‌നങ്ങളെയും, പേപ്പർ ചോർച്ചയെയും, മറ്റുള്ളവയെയും വളച്ചൊടിക്കുന്ന ബിജെപിയുടെ പതിപ്പുകളാണിത്.”- വേണുഗോപാല്‍ ന്യായീകരിച്ചു.

Recent Posts