തിരുവനന്തപുരം: കൊച്ചിയിലെ രാമന്തുരുത്തില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായി 18.16 ഏക്കര്‍ ഭൂമി ലീസിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ 5,000 കോടി രൂപയുടെ നിക്ഷേപവും 2,000 ആളുകള്‍ക്ക് പ്രത്യക്ഷ തൊഴിലവസരങ്ങളും ലഭിക്കും. ലീസിലൂടെ വാര്‍ഷിക തുകയായി 1.45 കോടി രൂപയും, ജിഎസ്ടി ഉള്‍പ്പെടെ മൊത്തം 1.70 കോടി രൂപ സര്‍ക്കാരിന് വരുമാനമായി ലഭിക്കും.
ബോണസ് 4500, അഡ്വാന്‍സ് 20000
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസും, 20,000 രൂപ ഓണം അഡ്വാന്‍സും, ഇതിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ ഉത്സവബത്തയും ലഭിക്കും. പാര്‍ട്ട് ടൈം പാരമ്പര്യം/കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് 6,000 രൂപ അഡ്വാന്‍സും, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയും, ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1,450 രൂപ ഉത്സവബത്തയും നല്‍കും.
















