Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ബോളിവുഡ് നടി ഖുഷി കപൂറിനെ അപമാനിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖുഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ജ്യോതി സിംഗിന്‌റെ ഇടക്കാല ഉത്തരവ്.
തന്റെ പേരും ചിത്രവും വ്യക്തിപരമായ വിവരങ്ങളും ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍, അനധികൃതമായി ട്രേഡ് വെബ്സൈറ്റുകള്‍ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു ഖുഷി കപൂറിന്റെ ഹര്‍ജിയിലെ ആവശ്യം.
നടിക്ക് സോഷ്യല്‍ മീഡിയയില്‍ ഇരുപത് ദശലക്ഷം ഫോളോവേഴ്സ് ഉണ്ടെന്നും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഫാഷന്‍ വ്യവസായത്തിലും ശ്രദ്ധേയയായ വ്യക്തിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Recent Posts