Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

രാജേഷ് വടക്കുംകരbyരാജേഷ് വടക്കുംകര
Aug 17, 2026, 11:10 am IST
inKerala, Thiruvananthapuram
തോവാള

തോവാള

നാഗര്‍കോവില്‍: മലയാളിയുടെ മുറ്റത്ത് അത്തപ്പൂക്കളം ഒരുങ്ങുമ്പോള്‍ അതിലെ ഓരോ നിറത്തിനും പിന്നില്‍ ഒരു ഗ്രാമത്തിന്റെ അധ്വാനമുണ്ടാകും. ജമന്തിയുടെ മഞ്ഞയും വാടാമല്ലിയുടെ നീലയും, അരളിയുടെ ചുവപ്പും മുല്ലയുടെ സുഗന്ധവുമെല്ലാം ചേര്‍ന്ന് ഓണത്തിന്റെ വരവറിയിക്കുമ്പോള്‍, അതിന് പിന്നില്‍ ഓര്‍മിക്കപ്പെടുന്ന പേരാണ് തമിഴകത്തിന്റെ തെക്കേയറ്റത്തുള്ള തോവാളഗ്രാമം.

കന്യാകുമാരി ജില്ലയിലെ ഈ പൂഗ്രാമം ഓണക്കാലത്ത് ഉണരുന്നത് മറ്റൊരു താളത്തിലാണ്. അത്തം എത്തുന്നതിന് മുമ്പേ പൂക്കളും പൂക്കച്ചവടക്കാരും ഉണരും. അത്തത്തിന്റെ തലേന്നാള്‍ മുതല്‍ തിരുവോണത്തിന്റെ തലേന്നാള്‍ വരെ തോവാള പൂച്ചന്തയില്‍ തിരക്കൊഴിയില്ല. കേരളത്തില്‍ നിന്നെത്തുന്നവരാണ് ഈ തിരക്കിന്റെ വലിയൊരു പങ്ക്. ഇരുട്ട് പൂര്‍ണമായി മാറും മുമ്പേ തോവാളയിലെ പൂച്ചന്ത സജീവമാകും. പൂവട്ടികളുമായി കര്‍ഷകര്‍ എത്തും. വ്യാപാരികള്‍ പൂക്കള്‍ തരംതിരിക്കും. പിന്നാലെ തുടങ്ങും വിലപേശലും കച്ചവടവും. നൂറുകണക്കിന് കച്ചവടക്കാര്‍ അണിനിരക്കുന്ന ചന്തയില്‍ വൈവിധ്യമാര്‍ന്ന പൂക്കള്‍ ലഭിക്കും. ജമന്തി, വാടാമല്ലി, അരളി, മുല്ല, പിച്ചി, ചേന്തി തുടങ്ങി ഓണക്കാലത്തെ പൂക്കളത്തിന് ആവശ്യമായ പല പൂക്കളും ഇവിടെ സുലഭം. താരതമ്യേന കുറഞ്ഞ വിലയും വൈവിധ്യമാര്‍ന്ന പൂക്കളുടെ ലഭ്യതയുമാണ് കേരളത്തില്‍ നിന്നുള്ള ആവശ്യക്കാരെ തോവാളയിലേക്ക് ആകര്‍ഷിക്കുന്നത്.

പൂക്കള്‍ മാത്രമല്ല, ചെറുതും വലുതും രൂപത്തിലുമുള്ള ഹാരങ്ങളും പൂമാലകളും അലങ്കാരങ്ങളും ഒരുക്കുന്നവരും തോവാളയുടെ പൂവിപണിയുടെ ഭാഗമാണ്. കര്‍ഷകന്റെ വയലില്‍ വിരിയുന്ന പൂവ് ചന്തയിലെത്തുമ്പോള്‍ അതൊരു ഉപജീവനമാര്‍ഗമായി മാറുന്നു. മറ്റൊരാളുടെ കൈകളിലെത്തുമ്പോള്‍ അത് ഓണത്തിന്റെ അലങ്കാരമാകുന്നു.
തോവാളയുടെ ചരിത്രത്തില്‍ പൂക്കള്‍ക്ക് പഴക്കമേറെയാണ്. ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി കന്യാകുമാരി ജില്ലയോടൊപ്പം തമിഴ്‌നാട്ടിന്റെ ഭാഗമായി.

തിരുവിതാംകൂര്‍ രാജഭരണവുമായി തോവാളയുടെ ബന്ധം നിലനിന്നിരുന്ന കാലത്തേക്കാണ് ഇവിടുത്തെ പൂക്കൃഷിയുടെ പഴയ കഥകള്‍ നീളുന്നത്. പുഷ്പ കൃഷിക്ക് രാജഭരണകാലത്ത് ലഭിച്ച പ്രോത്സാഹനവും തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന അനന്തപുരിയുമായുള്ള വ്യാപാരബന്ധവുമാണ് തോവാളയുടെ പൂവിപണിക്ക് വളര്‍ച്ച നല്‍കിയതെന്നാണ് പ്രാദേശിക വിവരണങ്ങള്‍ സൂചിപ്പിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂര്‍, രാജകുടുംബത്തിന്റെ കുലദേവതാക്ഷേത്രമായിരുന്നു എന്ന ചരിത്രപശ്ചാത്തലവും ഈ ബന്ധത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

തോവാളയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പൂക്കള്‍ കൊണ്ടുപോയിരുന്ന പഴയ കാലത്തിന്റെ ഓര്‍മകള്‍ ഇന്നും മുതിര്‍ന്ന തലമുറ പങ്കുവയ്‌ക്കുന്നു. കാളവണ്ടികളില്‍ പൂക്കള്‍ അനന്തപുരിയിലേക്ക് എത്തിച്ചിരുന്നുവെന്ന ഓര്‍മകളും ഈ പൂവ്യാപാരത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള സ്മരണയായി നിലനില്‍ക്കുന്നു. പൂക്കളുടെ നിറങ്ങളില്‍ മാത്രമല്ല, കേരളവും തമിഴ്‌നാടും തമ്മിലുള്ള അതിര്‍ത്തിക്കപ്പുറത്തെ ഒരു സാംസ്‌കാരിക ബന്ധത്തിലും തോവാളയുടെ പങ്ക് കാണാം.

തെക്കന്‍ തിരുവിതാംകൂറിലെ മലയാളികള്‍ക്ക് തോവാള വെറുമൊരു പൂച്ചന്തയല്ല. തലമുറകളായി മനസ്സില്‍ പതിഞ്ഞ ഒരു പൂമണമുള്ള ഓര്‍മയാണ്. ഓണം മലയാളിയുടെ മുറ്റത്ത് വിരിയുമ്പോള്‍, അതിന്റെ നിറങ്ങളില്‍ തോവാളയുടെ മണ്ണും മണവും അധ്വാനവും കൂടിയുണ്ടാകും.

പൂക്കള്‍ വില്‍ക്കുന്ന ഒരു ചന്തമാത്രമല്ല തോവാള, കാലം കടന്നുപോയിട്ടും പൂമണം കാത്തുസൂക്ഷിക്കുന്ന ഒരു ഗ്രാമം കൂടിയാണ്.

Tags: OnamAthamflowers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.