ഇസ്ലാമാബാദ്: ഇന്ത്യയെ ഭീഷണിപ്പെടുത്തി കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകരനായ ഇമ്രാൻ ലിയാഖത്ത് ഭട്ടി. റെസൊണൻസ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 14 ന് പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തിൽ ലഷ്‌കറിന്റെ കസൂർ ക്യാമ്പിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഭീഷണി പ്രസംഗം നടത്തിയത്.
ഇൻഷാ അള്ളാ, ഒരു ദിവസം നമ്മൾ ദൽഹിയെ നമ്മുടെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും എന്ന് ഭട്ടി പറഞ്ഞു. ഇതിനിടയിൽ ഇന്ത്യയിൽ നിന്ന് കശ്മീരിനെ മോചിപ്പിക്കുമെന്നും തീവ്രവാദി നേതാവ് ഭീഷണിപ്പെടുത്തി. ഇന്ത്യയുടെ സപ്ത സഹോദരിമാരെ, അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് അയാൾ വീമ്പിളക്കി.
“ഇന്ന് ലോകത്തിലെ അവിശ്വാസികൾക്ക് പാകിസ്ഥാനെ സഹിക്കാൻ കഴിയുന്നില്ല, അവർക്കെതിരെ ഗൂഢാലോചനകൾ നടത്തുകയാണ്, പക്ഷേ അവർ ഇത് ഓർക്കണം. ഇന്നലെ നിങ്ങൾ അഫ്ഗാനിസ്ഥാനിൽ വന്ന് അഫ്ഗാനിസ്ഥാനെ ഒരു ഒഴികഴിവായി ഉപയോഗിച്ചപ്പോൾ, നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം പാകിസ്ഥാനായിരുന്നു. എന്നാൽ പാകിസ്ഥാനിലെ മുജാഹിദീനുകൾ നിങ്ങളെ നേരിട്ടപ്പോൾ റഷ്യ പോലും ശിഥിലമായി, നാറ്റോ – ഇത് അപമാനത്തിന്റെയും കുപ്രസിദ്ധിയുടെയും തെളിവാണ് – ഈ പ്രദേശം വിട്ടുപോയതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ശത്രുക്കളോട് ധൈര്യത്തോടെ പോരാടാൻ അറിയാവുന്ന രാഷ്‌ട്രമാണിത്. അല്ലാഹു തആലയുടെ സഹായവും പിന്തുണയുമുള്ള പാകിസ്ഥാൻ ഇതാണ്.”- ഭട്ടി പറഞ്ഞു.
കശ്മീരിനെ സ്വതന്ത്രമാക്കണം
കൂടാതെ കശ്മീരിനെ കുറിച്ചും ഭട്ടി വാചാലനായി. “സ്വാതന്ത്ര്യത്തിന്റെ ഈ വേളയിൽ, ഇന്നലെ ഉപഭൂഖണ്ഡം വിഭജിക്കപ്പെട്ടതുപോലെ, ഇന്ത്യ വിഭജിക്കപ്പെട്ടു, പാകിസ്ഥാൻ അതിൽ നിന്ന് വേർപെടുത്തപ്പെട്ടു എന്ന സന്ദേശം ഇന്ത്യയ്‌ക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഇൻഷാ-അള്ളാഹ്, കാശ്മീരും സ്വതന്ത്രമാകുന്ന സമയം വിദൂരമല്ല, ഗുജറാത്തും തിരിച്ചുപിടിക്കപ്പെടും, ഹൈദരാബാദും ഡെക്കാണും തിരിച്ചുപിടിക്കപ്പെടും, നിങ്ങളുടെ ‘സെവൻ സിസ്റ്റേഴ്‌സ്’ (വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ) സ്വതന്ത്രമാകും, ഇൻഷാ-അള്ളാഹ്, ദൽഹിയെ വധുവാക്കി പാകിസ്ഥാന്റെ പതാക ബോംബെയിൽ ഉയർത്തും. ഇൻഷാ-അള്ളാഹ്.”- ഭട്ടി ഭീഷണി സ്വരത്തിൽ പറഞ്ഞു.
















