കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുളള ബിലാലിനെ കാണാതായ സംഭവത്തില്‍, കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കന്നേറ്റി കായലിന് സമീപമുളള ക്യാമറയിലും കുട്ടിയുടെ ദൃശ്യങ്ങളുണ്ട്. ബിലാല്‍ സൈക്കിളില്‍ കായല്‍ക്കരവരെ എത്തിയെന്ന് ഇതോടെ വ്യക്തതമായി.
കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയ കന്നേറ്റി കായലില്‍ തെരച്ചില്‍ തുടരുകയാണ്.കരുനാഗപ്പള്ളി വെല്‍ഫെയര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബിലാല്‍. കരുനാഗപ്പള്ളി സ്വദേശിയാണ് ബാലന്‍.വീട്ടില്‍ നിന്ന് കളിക്കാന്‍ പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
















