Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍, തെരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറയാതെ മൂന്ന് എം എല്‍ എ മാര്‍.കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് സതീശനെ വിസ്മരിച്ച് കെ സിയെ പുകഴ്‌ത്തി വി എസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത്, എ പി അനില്‍കുമാര്‍ എന്നീ എം എല്‍ എമാര്‍ പ്രസംഗിച്ചത്.മലപ്പുറത്തെ എല്ലാ കോണ്‍ഗ്രസ് സീറ്റിലും ചരിത്രവിജയം നേടിയതിനായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.

പ്രചാരണ ബോര്‍ഡുകളില്‍ നിന്നും വിഡി സതീശന്റെ ചിത്രം ഒഴിവാക്കി.തെരഞ്ഞെടുപ്പ് വിജയത്തില്‍ വി ഡി സതീശന്റെ പങ്ക് പരാമര്‍ശിക്കാതെ കെ സി വേണുഗോപാലിനെ മാത്രം പുകഴ്‌ത്താനാണ് മൂന്ന് എം എല്‍ എ മാരും ശ്രമിച്ചത്.

കെ സി വേണുഗോപാല്‍ തന്നെ പ്രത്യേകമായി പിന്തുണച്ച നേതാവാണെന്ന് വി എസ് ജോയ് പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം തന്നത് കെ സി ആണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.തുടര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടുണ്ടെന്നതും ഓര്‍മ്മിപ്പിച്ചു.

വി ഡി സതീശനെ പരാമര്‍ശിക്കാതെ മന്ത്രി എ പി അനില്‍ കുമാറും പ്രസംഗിച്ചു. എന്നാല്‍ പൊന്നാനി എം എല്‍ എ നൗഷാദ് അലി കെ സി വേണു ഗോപാലിന്റെ പേര് പരാമര്‍ശിക്കാതെ, വി ഡി സതീശന്‍ സര്‍ക്കാരിന് കരുത്ത് പകരണമെന്നാണ് പ്രസംഗിച്ചത്. സതീശന്‍ വിഭാഗം നേതാവാണ് നൗഷാദ് അലി.

 

Recent Posts