കോഴിക്കോട്: കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച.30 പവനോളം മോഷണം പോയതായി വീട്ടുകാര്‍ പറയുന്നു. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാര പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.
ജ്വല്ലറി ഉടമയുടെ ‘ഗീതാഞ്ജലി’ എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം വീട്ടുകാര്‍ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















