
പത്തനംതിട്ട: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 41 കാരന് 29 വര്‍ഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി. കോഴിക്കോട് നരിക്കുന്നിയില്‍ മണ്ണാറച്ചാലില്‍ സനോജിനെയാണ് ശിക്ഷിച്ചത്.
സോഷ്യല്‍മീഡിയ പരിചയം മുതലെടുത്ത് ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
2025 ജൂണിലാണ് സംഭവം. കോയിപ്പുറം എസ്എച്ച്ഒ ആയിരുന്ന ലിബി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസീക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് ഹാജരായി.