ന്യൂദല്‍ഹി:വിദേശനേതാക്കളെ ആലിംഗനം ചെയ്യുക മാത്രമാണ് പ്രധാനമന്ത്രിയുടെ വിദേശനയമെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ടമറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി. “രാഹുല്‍ ഗാന്ധി, നിങ്ങള്‍ എപ്പോഴാണ് വലുതാകുക?” എന്നതായിരുന്നു പ്രള്‍ഹാദ് ജോഷി ചോദിച്ചത്.
“ഇന്ത്യയെ നയിക്കാൻ പക്വതയുള്ള നേതൃത്വമാണ് ആവശ്യം, താങ്കള്‍ കാണിക്കുന്നതുപോലെുള്ള അമച്വർ നാടകങ്ങളല്ല. ജാതിമത ഭേദമന്യേ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ‘തമാശക്കാർ’ എന്ന് വിളിക്കുന്നത് നിങ്ങളുടെ വിവരക്കേടാണ് വ്യക്തമാക്കുന്നത്,” ജോഷി പറഞ്ഞു.
“പ്രധാനമന്ത്രി ഒരു ജനകീയ നേതാവാണ്. രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും പോലെ കുടുംബപരമ്പരയിലൂടെയോ പാരമ്പര്യത്തിലൂടെയോ അല്ല അദ്ദേഹം ഉയർന്നുവന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള ഈ മോശം വാക്കുകളും തരംതാഴ്ന്ന പ്രയോഗങ്ങളും അദ്ദേഹത്തിന്റെ വിവരക്കേടും നിരാശയെയുമാണ് കാണിക്കുന്നത്,” മന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയെ അപമാനിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളെയാണ് അപമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















