Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം.

മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താനും സാധിക്കാത്ത സ്ഥിതിയുണ്ട്.ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു.

പ്രത്യേക സെല്‍ രൂപീകരിക്കാനുളള ഉത്തരവ് ആരോഗ്യവകുപ്പ് ുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്.