Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 10:47 am IST
inIndia
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ജീവിതത്തില്‍ കുറുക്കുവഴികള്‍ ഒഴിവാക്കണമെന്നും ആത്മകഥകള്‍ വായിക്കണമെന്നും യുവതലമുറയോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ പതറാതെ, രാജ്യത്തെ സ്വാശ്രയത്വത്തിലേക്കും വികസനത്തിലേക്കും നയിക്കേണ്ട യുവതലമുറയ്‌ക്ക് ഇത്തരം ആത്മകഥകള്‍ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ‘ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്‌ട്രപതി എന്ന നിലയില്‍ രാംനാഥ് കോവിന്ദിന്റെ മാര്‍ഗനിര്‍ദേശം തനിക്ക് വലിയ കരുത്ത് പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ ആത്മകഥ, അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, സംഭാവനകള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുക മാത്രമല്ല, ഭാരത ജനാധിപത്യത്തിനും സമൂഹത്തിനും ഒരു പൈതൃകമായി വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയില്‍ നിന്ന് വിരമിച്ചശേഷവും, രാംനാഥ് കോവിന്ദ് സജീവമായ ഇടപെടല്‍ തുടരുന്നു. ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാംനാഥ് കോവിന്ദിന്റെ ജീവിതയാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്ന് അറിയാനും മനസിലാക്കാനും പ്രധാനമന്ത്രി യുവതലമുറയോട് അഭ്യര്‍ത്ഥിച്ചു. യുവാക്കള്‍ അവര്‍ ആരാധിക്കുന്ന മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവത്തെപ്പറ്റി ആത്മകഥയില്‍ നിന്ന് വായിച്ചറിയാം. മഹാത്മാഗാന്ധി, ഡോ. ബി.ആര്‍. അംബേദ്കര്‍, ജ്യോതിബാ ഫൂലെ, സാവിത്രിഭായ് ഫൂലെ തുടങ്ങിയ മഹാന്മാര്‍ ഭാരതത്തെ പുനര്‍നിര്‍മിക്കാന്‍ സ്വപ്നം കണ്ടിരുന്നു. രാംനാഥ് കോവിന്ദിനെപ്പോലുള്ളവര്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും സ്വന്തം ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സ്വപ്നങ്ങളും ദര്‍ശനങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും മോദി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ അമ്മയെ കുറിച്ച് പരാമര്‍ശിക്കവെ തന്റെ അമ്മയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

രാഷ്‌ട്രീയം അധികാരം നേടാനുള്ള ഒരു മാര്‍ഗം മാത്രമല്ല, മറിച്ച് രാഷ്‌ട്രത്തെ സേവിക്കാനുള്ള ഒരു ഉപകരണമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിദ്യാഭ്യാസം എണ്ണമറ്റ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ജീവിതത്തില്‍ പുതിയ ദിശകളും എണ്ണമറ്റ അവസരങ്ങളും നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: AutobiographyNarendra ModiFormer President Ram Nath Kovind'Triumph of the Indian Republic: My LifeMy Struggles'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.