Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഒരു ചൈനീസ് ആയുധ വിശകലനവിദഗ്ധര്‍ ഇതെല്ലാം വെച്ച് കണക്കുകൂട്ടി പ്രവചിച്ചത് ഇങ്ങിനെയെങ്കില്‍ അഗ്നി 5ന് 10000 കിലോമീറ്റലധികം ദൂരേയ്‌ക്ക് കുതിക്കാന്‍ കഴിയുമെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 06:20 pm IST
inIndia, Defence

ന്യൂദല്‍ഹി: പുതിയ കാര്‍ബണ്‍ ഫൈബര്‍ വസ്തുക്കള്‍ ഉപയോഗിച്ചതോടെ അഗ്നി 5 മിസൈലിന്റെ ഭാരം 20 ശതമാനം വെട്ടിക്കുറയ്‌ക്കാന്‍ കഴിഞ്ഞുവെന്നും ആ മിസൈല്‍ വഹിക്കുന്ന പേലോഡിന്റെ ഭാരം 500 കിലോഗ്രാം കുറയ്‌ക്കാന്‍ കഴിഞ്ഞുവെന്നും ഡിആര്‍ഡിഒ വെളിപ്പെടുത്തല്‍. ഇത് ചൈനയെ ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുന്നു.

ചൈനീസ് ആയുധ വിശകലനവിദഗ്ധര്‍ ഇതെല്ലാം വെച്ച് കണക്കുകൂട്ടി പ്രവചിച്ചത് ഇങ്ങിനെയെങ്കില്‍ അഗ്നി 5ന് 10000 കിലോമീറ്റലധികം ദൂരേയ്‌ക്ക് കുതിക്കാന്‍ കഴിയുമെന്നാണ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനിക സ്കൂളിലെ വിദഗ്ധരാണ് ഇത്തരം പ്രവചനം നടത്തുന്നത്. ഇന്ത്യയുടെ ആണവമിസൈലായ അഗ്നി 5ന് ചൈനയിലെ ബെയ്ജിംഗില്‍ മാത്രമല്ല, ഏത് മുക്കിലും മൂലയിലും വരെ എത്തിച്ചേരാന്‍ കഴിയുമെന്നര്‍ത്ഥം. ഈ വെളിപ്പെടുത്തല്‍ ചൈനയെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു.

മാത്രമല്ല, ഇന്ത്യ ഈ അഗ്നി 5 മിസൈല്‍ മെയ് മാസത്തില്‍ പരീക്ഷിച്ചെങ്കിലും ഇതിന്റെ മുഴുവന്‍ ദൂരപരിധിയും പരീക്ഷിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയോടുള്ള അകല്‍ച്ച വര്‍ധിപ്പിക്കുമെന്ന് ഭയന്നാണ് ഇന്ത്യ അതിന് മുതിരാത്തത്. കാരണം ഇന്ത്യ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് വരെ ആണവാക്രമണം നടത്താവുന്ന മിസൈല്‍ വികസിപ്പിച്ചിരിക്കുന്നുവെന്ന ചര്‍ച്ച ഇന്ത്യയുടെ ഭാവിബന്ധങ്ങളെ ബാധിച്ചേക്കുമെന്ന് കരുതിയാണ് ഇന്ത്യ തന്ത്രപരമായ നിലപാട് എന്ന നിലയ്‌ക്ക് ഈ മിസൈലിന്റെ ദൂരപരിധി മുഴുവന്‍ പരീക്ഷിക്കാതിരിക്കുന്നത്.

പേലോഡ് ഭാരം 500 കിലോഗ്രാം കുറച്ച് ഡിആര്‍ഡിഒ

അഗ്നി 5 മിസൈല്‍ ചുമക്കുന്ന ആണവ പോര്‍മുന ഉള്‍പ്പെടെയുള്ളവയുടെ ഭാരം 500 കിലോ ഗ്രാം വരെ ഈയിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം കുറച്ചിരുന്നു. ഇതോടെ മിസൈല്‍ 5000 കിലോമീറ്റര്‍ വരെയല്ല, 8000 കിലോമീറ്റര്‍ വരെ കുതിയ്‌ക്കുമെന്ന് അന്നേ ചൈനയിലെ സൈനിക വിശകലനവിദഗ്ധന്‍. പ്രവചിച്ചിരുന്നു.

അഗ്നി 5 മിസൈലില്‍ ഘടിപ്പിക്കുന്ന ആണവ പോര്‍മുന (ന്യൂക്ലിയര്‍ വാര്‍ഹെഡ്), മിസൈലിന്റെ ഗതി നിയന്ത്രിക്കുന്ന ഗൈഡന്‍സ് സംവിധാനം, റീ എന്‍ട്രി വെഹിക്കിള്‍ ഹാര്‍ഡ് വെയര്‍ എന്നിവയാണ് അഗ്നി 5 ചുമക്കുന്ന ഭാരം. ഇതാണ് 1500 കിലോഗ്രാമില്‍ നിന്നും ആയിരം കിലോഗ്രാം ആക്കി കുറച്ചത്. ഇങ്ങിനെ വഹിക്കുന്ന ഭാരം കുറച്ചാല്‍ ഈ മിസൈല്‍ നേരത്തെ പ്രഖ്യാപിച്ചതുപോലെ 5000 കിലോമീറ്റര്‍ ദൂരത്തിലല്ല, 8000 കിലോമീറ്റര്‍ ദൂരം വരെ കുതിക്കുമെന്നാണ് ചൈനയിലെ സൈനിക വിശകലനവിദഗ്ധന്‍ കണക്കുകള്‍ കൂട്ടി പ്രവചിച്ചത്.

അഗ്നി 5 മിസൈലിന്റെ ഭാരം പുതിയ കാര്‍ബണ്‍ ഫൈബര്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് 20 ശതമാനം കുറച്ച് ഡിആര്‍ഡിഒ

2026 മെയ് 8ന് ഒഡിഷയിലെ ചന്ദിപൂരിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും ഈ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഡിആര്‍ഡിഒയും ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റും ചേര്‍ന്നായിരുന്നു ഈ പരീക്ഷണം. ഈ പരീക്ഷണത്തിന് ശേഷം ഡിആര്‍ഡിഒ പറഞ്ഞത് മിസൈലിന്റെ തന്നെ ഭാരം പുതിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക വഴി 20 ശതമാനം കുറയ്‌ക്കാന്‍ കഴിഞ്ഞു എന്നാണ്. ഇതോടെ അഗ്നി5ന് ഏകദേശം 7000 കിലോമീറ്ററിന് അപ്പുറത്തേക്ക് കുതിക്കാന്‍ സാധിക്കുമെന്നും ഡിആര്‍ഡിഒ വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

പഴയ ലോഹങ്ങള്‍ക്ക് പകരം കാര്‍ബണ്‍ ഫൈബര്‍ കലര്‍ന്ന മിശ്രിതങ്ങള്‍ ഉപയോഗിച്ചതിനാലാണ് മിസൈലിന്റെ ഭാരം 20 ശതമാനത്തോളം കുറയ്‌ക്കാന്‍ കഴിഞ്ഞത്. മിസൈലിന്റെ ഭാരം 56000 ടണ്ണില്‍ നിന്നും 46000 ടണ്ണിലേക്ക് കുറയ്‌ക്കാന്‍ കഴിഞ്ഞതോടെ അഗ്നി 5ന് 10000 കിലോമീറ്ററിലും അധികം ദൂരത്തേക്ക് കുതിയ്‌ക്കാന്‍ സാധിക്കുമെന്ന് ചൈനയിലെ സൈനിക വിശകലനവിദഗ്ധന്‍ പറയുന്നു.

ഇന്ത്യ അഗ്നി 5 മിസൈലിന്റെ മുഴുവന്‍ ശേഷിയും പരീക്ഷിക്കാത്തത് ഇക്കാരണത്താല്‍

ഇതുവരെയും അഗ്നി 5 മിസൈലിന്റെ ദൂരപരിധി പരീക്ഷിച്ചിട്ടില്ല. ഇത് ഒരു ആണവമിസൈല്‍ ആയതിനാല്‍ മുഴുവന്‍ ദൂരപരിധി പരീക്ഷിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ഇത്രയും ദൂരേക്ക് കുതിക്കുന്ന ആണവമിസൈല്‍ പരീക്ഷിച്ചാല്‍ അത് വലിയ രാഷ്‌ട്രീയപ്രത്യാഘാതമുണ്ടാക്കും. കാരണം 8000 കിലോമീറ്റര്‍ ദൂരം എന്ന് പറഞ്ഞാല്‍ യൂറോപ്പിലേക്ക് വരെ പാഞ്ഞുചെല്ലാന്‍ കഴിയുന്ന ദൂരമാണ്. ഇത് യൂറോപ്യന്‍ രാജ്യങ്ങല്‍ക്ക് തലവേദനയുണ്ടാക്കും.

അഗ്നി മിസൈലുകള്‍ ഇന്ത്യയുടെ നിര്‍ണ്ണായക പ്രതിരോധ സ്വത്ത് ആകുന്നത് എന്തുകൊണ്ട്?

ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം നടത്തുന്നതില്‍ നിന്നും ശത്രുരാജ്യങ്ങളെ പിന്തിരിപ്പിക്കുന്ന മിസൈലുകളാണ് ആണവശേഷിയുള്ള അഗ്നി മിസൈലുകള്‍. എന്ത് പ്രകോപനമുണ്ടായാലും ശത്രുരാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ ആദ്യം ആണവാക്രമണം നടത്തില്ല എന്നത് ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. അതേ സമയം ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം ഉണ്ടായാല്‍ ഇന്ത്യ ഉടന്‍ അഗ്നി മിസൈലുകള്‍ അയ്‌ക്കും. ഇപ്പോള്‍ ഇന്ത്യ 12ഓളം ആണവ മിസൈലുകള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കുകയുമാണ്.

 

Tags: PLA Military schoolchinaDRDOLatest newsIndian defenceagni missileAgni5 missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.