തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കാനും തീരുമാനിച്ചു.
ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്ന വിഷയങ്ങളിലാണ് തീരുമാനമായത്. ചൊവ്വാഴ്ച ചേര്‍ന്ന കെ.ടി.യു സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ അബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ , ജ്യോതികുമാര്‍ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് തുടങ്ങിയവര്‍ സംബന്ധിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ ജയപ്രകാശ്, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സി സി ഉദയന്‍ എന്നിവരും പങ്കെടുത്തു.
















