ഗുരുവായൂര്‍:ഗുരുവായൂരപ്പന് പുതിയ മോഡല്‍ ഇലക്ട്രിക് ഓട്ടോ വഴിപാടായി സമര്‍പ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര.ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന് ഓട്ടോയുടെ താക്കോലും രേഖകളും കൈമാറി. ഒറ്റച്ചാര്‍ജില്‍ ഓട്ടോയ്‌ക്ക് 200 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആറു വര്‍ഷം വാറണ്ടിയുണ്ട്.
ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗം സി മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി കോര്‍പ്പറേറ്റ് സെയില്‍സ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോര്‍ എം ഡി അശോക് കുമാര്‍, ദേവസ്വം പര്‍ച്ചേസ് ഡിഎ കെ എസ് മായാദേവി, മാനേജര്‍മാരായ കെ എം വിനോദന്‍, കെ ജി സുരേഷ് കുമാര്‍, ക്ഷേത്രം അസി. മാനേജര്‍മാരായ എ വി പ്രശാന്ത്, സി ആര്‍ ലെജുമോള്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സതീശന്‍ എന്നിവര്‍ സംബന്ധിച്ചു. മുമ്പ് മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ഉം ലിമിറ്റഡ് എഡിഷന്‍ താറും ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു.മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയും ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.
















