അമൃതപുരി: മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യമന്ത്രിയെ ആശ്രമകവാടത്തില്‍ മുതിര്‍ന്ന സ്വാമിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച.
ഏതാണ്ട് ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
















