Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബദിയടുക്ക: വി.ഡി. സവര്‍ക്കര്‍ വിഷയം ഉന്നയിച്ച് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി. ബദിയടുക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബേള വെല്‍ഫെയര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചായിരുന്നു പ്രതിഷേധം.

മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രവീന്ദ്ര റൈ ഗോസാഡ, ശ്രീധര ബെള്ളൂര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമാരായ ഉദനേശ്വര ബി., മഹേഷ് വളകുഞ്ച, ജില്ലാ സെക്രട്ടറി അശ്വിനി കെ.എം., മണ്ഡലം സെക്രട്ടറി അവിനാശ് റൈ, ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വര്‍, ശശിധര തെക്കെമൂലെ, മഹേഷ് അജ്ജിമൂലെ, പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി കടാര്‍, രജനീ സന്ദീപ്, ശ്യാംപ്രസാദ് സരളി, ജനറല്‍ സെക്രട്ടറി ശരത് ഷെട്ടി, അഡ്വ ഗണേഷ് , പ്രശാന്ത് ഷെട്ടി ബേള, സുനില്‍ ഉക്കിനടുക്ക എന്നിവര്‍ പങ്കെടുത്തു.

 

Recent Posts