Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 08:19 pm IST
inIndia

ന്യൂദല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കണമെന്ന് വരെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്‌ക്കുന്നു. അമേരിക്കയിലെ സ്വകാര്യ വ്യക്തികളും ജീവകാരുണ്യ സംഘടനകളും നല്‍കുന്ന പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍. മോദി സര്‍ക്കാരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 2020ല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിപ്പോയതാണ്. എങ്ങിനെയെങ്കിലും മോദി സര്‍ക്കാരിനെ വീഴ്‌ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരവ് നടത്താന്‍ തക്കം പാര്‍ത്ത് നില്‍ക്കുകയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍.

അതിനാല്‍ ആംനസ്റ്റി എന്ന സംഘടനയ്‌ക്ക് ഇന്ത്യയോടും മോദിയോടും വെറുപ്പുണ്ട്. കാരണം അവര്‍ ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം എന്ന പേരില്‍ നടത്തിയ പല പരിപാടികളും ഇന്ത്യാസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഇന്ത്യയുടെ രഹസ്യസംഘടനകള്‍ കണ്ടെത്തിയിരുന്നു. അതുപോലെ പല പരിപാടികളും ഇവാഞ്ചലിസ്റ്റുകളെ സഹായിക്കാനുള്ള പദ്ധതികളായിരുന്നു. ആംനസ്റ്റിയുടെ കീഴില്‍ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും കണ്ടെത്തിയിരുന്നു. ഇതോടെ ആംനസ്റ്റി മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ നിരന്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു.

അതിനിടെയാണ് ദല്‍ഹിയില്‍ സിജെപിയുടെ ജന്തര്‍മന്തര്‍ സമരത്തിന് തൊട്ടുപിന്നാലെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൃത്യമായി ഇന്ത്യയിലെ ന്യൂനപക്ഷസമുദായത്തെ പ്രീണിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ആംനസ്റ്റിക്കുള്ളത് എന്ന് വ്യക്തം.

ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ കുറ്റപ്പെടുത്തല്‍ ഇന്ത്യ 2596 കപ്പലുകള്‍ നിറയെ ആയുധങ്ങള്‍ ഇസ്രയേലിന് നല‍്കി എന്നതാണ്. ഇതിനെ ഇന്ത്യ നിഷേധിക്കുന്നു. ഇസ്രയേലുമായി ഇന്ത്യ പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിന്റെ ഭാഗമായി ആയുധസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. വാസ്തവത്തില്‍ 2596 തവണ ഇന്ത്യ ഇസ്രയേലിന് ആയുധങ്ങള്‍ അയച്ചിട്ടുണ്ട്. പക്ഷെ അതിനര്‍ത്ഥം കപ്പുകളില്‍ നിറയെ ആയുധം അയച്ചു എന്നല്ല. ഒരു ചെറിയ സ്പെയര്‍പാര്‍ട്സ് കപ്പലില്‍ അയച്ചാലും അത് ഒരു ഷിപ് മെന്‍റായി കണക്കാക്കും എന്നിരിക്കെ 2596 കപ്പലുകളില്‍ ആയുധങ്ങള്‍ അയച്ചു എന്ന കുറ്റപ്പെടുത്തല്‍ വെറും ഊതിപ്പെരുപ്പിച്ച കാര്യമാണ്.

1999ല്‍ പാകിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ച രാജ്യമാണ് ഇസ്രയേല്‍. ആളില്ലാ ആകാശ വാഹനങ്ങൾ (UAV-കൾ), മിറേജ് 2000 ജെറ്റുകൾക്കുള്ള ലേസർ-ഗൈഡഡ് ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, പ്രാരംഭ അന്താരാഷ്‌ട്ര വിതരണ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും അടിയന്തര പീരങ്കി വെടിയുണ്ടകൾ എന്നിവ ഇസ്രയേല്‍ വിതരണം ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ള ഏറ്റവും വിശ്വസ്തപങ്കാളി ഇസ്രയേല്‍ ആണ്. ഇന്ത്യയാകട്ടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യയ്‌ക്ക് ഉപേക്ഷിക്കുക വയ്യ.

പഹല്‍ഗാമില്‍ മതം ചോദിച്ച് 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവും ഉണ്ടായിട്ടും ഒരു രാജ്യവും ഇന്ത്യയെ സഹായിക്കാനുണ്ടായില്ല. അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇതിനെ അപലപിച്ചില്ല. ഈ സമയത്തും ഇന്ത്യയ്‌ക്കൊപ്പം നിന്നത് ഇസ്രയേല്‍ ആണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇന്ത്യ ഇസ്രയേലുമായി ആയുധപങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

എന്തായാലും ഇന്ത്യയുടെ വിദേശനയം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തീരുമാനിക്കേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.

Tags: defence partnershipindiaamnesty internationalIsraelBenjamin NetanyahuAnti TerrorismLatest newsIndiaIsrael
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

India

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.