ന്യൂഡൽഹി: ഗംഗാ നദിയുടെ മധ്യ-ഉപരി ഭാഗങ്ങളിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അപ്രത്യക്ഷമായെന്ന് കരുതപ്പെട്ടിരുന്ന അപൂർവ്വ ഇനം ഹിൽസ മത്സ്യങ്ങളെ ഉത്തർപ്രദേശിലെ ഗാസീപ്പൂരിൽ കണ്ടെത്തി. നീണ്ട ഇടവേളയ്‌ക്ക് ശേഷം രണ്ട് ഹിൽസ മത്സ്യങ്ങളെ കണ്ടെത്തിയ കാര്യം കേന്ദ്ര ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും നമാമി ഗംഗ പദ്ധതിയിലെയും ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
നദിയിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതിന്റെയും ജൈവവൈവിധ്യം തിരികെ എത്തുന്നതിന്റെയും സൂചനയായാണ് ശാസ്ത്രജ്ഞർ ഇതിനെ കാണുന്നത്.കടലിൽ ജീവിക്കുകയും പ്രജനനത്തിനായി നദികളിലേക്ക് മുകളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന പ്രകൃതമുള്ളവയാണ് ഹിൽസ മത്സ്യങ്ങൾ.
നദിയിൽ ആവശ്യത്തിന് വെള്ളത്തിന്റെ ഒഴുക്ക്, ലയിച്ചുചേർന്ന ഓക്സിജന്റെ അളവ്, അനുകൂല താപനില എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഹിൽസ മത്സ്യങ്ങൾക്ക് ജീവിക്കാൻ സാധിക്കൂ. ഗാസീപ്പൂരിന് സമീപം ഗംഗാനദിയിൽ കണ്ടെത്തിയ ഈ രണ്ട് മത്സ്യങ്ങൾക്ക് കൂടി 740 ഗ്രാം തൂക്കമുണ്ട്.
കടലില്‍ ജീവിക്കുകയും പ്രജനനത്തിനായി നദികളിലേക്ക് നീന്തുകയും ചെയ്യുന്ന ഹില്‍സ, 1970-കളില്‍ ഫറാക്ക ബാരേജ് വന്നതോടെയാണ് ഗംഗയുടെ മുകള്‍ത്തട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. പ്രയാഗ്‌രാജിലും ആഗ്രയിലുമെല്ലാം പണ്ട് സുലഭമായിരുന്ന ഈ മത്സ്യം പെട്ടെന്ന് ഇല്ലാതായത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതിരിക്കുകയായിരുന്നു
. ഇപ്പോള്‍ ഹില്‍സയുടെ ഈ മടങ്ങിവരവിന് വഴിയൊരുക്കിയത് ഫറാക്ക ബാരേജില്‍ ഈ വർഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച പുതിയ ഫിഷ് ലോക്ക് ഗേറ്റാണ്. നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഫിഷ് പാസ്, മത്സ്യങ്ങള്‍ക്ക് ബാരേജ് മറികടന്ന് നദിയുടെ മുകള്‍ത്തട്ടിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഫലപ്രാപ്തിയാണ് ഗാസിപുരിലെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.
















