മുംബൈ ; നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനിയെ മുംബൈയിലെ മാൽവാനി പോലീസ് അറസ്റ്റ് ചെയ്തു. നൂറാനിയെ, ബോറിവാലി ഹോളിഡേ കോടതി ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വരാനിരിക്കുന്ന സിനിമയിൽ വേഷം വാഗ്ദാനം ചെയ്താണ് ഷക്കീൽ നൂറാനി 33 കാരിയായ നടിയെ കുടുക്കിയത്. കഥ ചർച്ച ചെയ്യാനെന്ന പേരിൽ നൂറാനി യുവതിയെ മുംബൈയിലെ മലവാനിയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. നടി എത്തിയപ്പോൾ ലഹരി കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തിന് ശേഷം യുവതിയെ നൂറാനി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഷക്കീൽ നൂറാനി ബോളിവുഡിലെ അറിയപ്പെടുന്ന എഴുത്തുകാരനും നിർമ്മാതാവും സംവിധായകനുമാണ്. 1990 കളിലും 2000 കളുടെ തുടക്കത്തിലും സുനിൽ ഷെട്ടി അഭിനയിച്ച “ബഡേ ദിൽവാല” (1999), ഗോവിന്ദ അഭിനയിച്ച സൂപ്പർഹിറ്റ് “ജോറൂ കാ ഗുലാം” (2000) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.
















