
പാലക്കാട്: അട്ടപ്പാടി മുള്ളിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് മൂന്ന് പേര്‍ മരിച്ചു. 500 അടി താഴ്ചയിലേയ്‌ക്കാണ് കാര്‍ മറിഞ്ഞത്.
തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് അതിര്‍ത്തി മേഖലയായ മുള്ളിയില്‍ പുല്ലൂര്‍പുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.
റോഡരികിലെ പാറയില്‍ ഇടിച്ചാണ് കാര്‍ കൊക്കയിലേയ്‌ക്ക് വീണത്. മൃതദേഹങ്ങള്‍ പുഴകടന്ന് മുക്കാല്‍ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് എത്തിച്ചത്.