Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

സിജ പി.എസ്byസിജ പി.എസ്
Aug 9, 2026, 11:49 am IST
inVaradyam
ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ, പ്രകൃതിയുടെ കരുത്തും കര്‍ക്കശതയും ഓര്‍മിപ്പിക്കുന്ന ഒരു പെരുമഴക്കാലം. പ്രകൃതിയുടെ ഭാവം നിമിഷനേരം കൊണ്ട് മാറി. പിന്നെ ഉയര്‍ന്നത് രക്ഷക്കായുള്ള നിലവിളികള്‍…

നിറഞ്ഞു കിടന്ന മലമ്പുഴ ഡാമിനു നടുവില്‍ നടന്ന ജീവന്മരണ പോരാട്ടത്തില്‍ ആ നിലവിളികള്‍ പതിയെ നിലച്ചു. അതിനു ശേഷം നാടറിഞ്ഞത് ഒരുകൂട്ടം തൊളിലാളികളുടെ ദാരുണ മരണം.

പാലക്കാടിന്റെ തനത് കലാരൂപമായ പൊറാട്ട് നാടകത്തില്‍ അടുത്തകാലം വരെ മലമ്പുഴയിലെ തോണിയപകടത്തെ കുറിച്ച് പാടിയിരുന്നു:

”കാലം കര്‍ക്കടകം ആറാം തിയതിക്ക്
തോണി മരണങ്ങള്‍ കേട്ടുകൊള്‍വിന്‍…

കേട്ടരശം വേണം അമ്മേ ഭഗവതി
കോട്ടം വരാതെ കാത്തിടേണം
ഈ കണ്ട നാട്ടിലെ ആണുങ്ങള്‍ പെണ്ണുങ്ങള്‍
തോട്ടം പണിക്കായി പുറപ്പെട്ടല്ലോ
പത്തും പതിനഞ്ചും പത്തും ഇരുപതും
പ്രായമായിട്ടൊള്ളൊരോ പെണ്‍പിള്ളാര്
പത്തും ഇരുപതും മുപ്പതും നാല്‍പ്പതും
പ്രായമായിട്ടുള്ളോരോ ആണ്‍പിള്ളാര്

നാച്ചിയും കൂച്ചിയും പാച്ചിയും കുഞ്ചിയും
മീനാച്ചി പെണ്ണും പണിക്ക് പോയി
തങ്കച്ചി പങ്കജം പാത്തുമ്മ ബീബിയും
റോസമ്മ പെണ്ണും പണിക്ക് പോയി
ജാനകി ദേവകി ദേവി സരോജിനി
കുഞ്ഞി സേതുമ്മ പെണ്ണും പണിക്ക് പോയി

കണ്ണാടി നോക്കീട്ട് തലയൊന്ന് ചീകിട്ട്
കുങ്കുമം കൊണ്ടവര്‍ പൊട്ടു തൊട്ടു
ചോറ്റുപാത്രം കൊണ്ടിറങ്ങുന്ന നേരത്ത്…. തുടങ്ങി അപകടത്തിന്റെ ആഴവും ഭീകരതയും പറയുന്ന വരികളാണ് പെറാട്ട് നാടകത്തില്‍ അവതരിപ്പിച്ചിരുന്നത്.

കൊല്ലവര്‍ഷം 1133 കര്‍ക്കടകം ആറിന് (1958 ജൂലൈ 21) വൈകിട്ട് 4.30 നായിരുന്നു കേരളത്തെ നടുക്കിയ ആ അപകടം നടന്നത്. കഠിനാദ്ധ്വാനം കഴിഞ്ഞ് മലമ്പുഴ അണക്കെട്ടിലൂടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഒരുകൂട്ടം തോട്ടം തൊഴിലാളികള്‍. ആശങ്കകളും വിഷമങ്ങളും കുഞ്ഞുസന്തോഷങ്ങളും മക്കളെ കുറിച്ചുള്ള ചിന്തകളും പങ്കുവച്ച് വീടുപിടിക്കാനുള്ള യാത്ര. ആരുമറിഞ്ഞില്ല അത് പലരുടെയും അവസാന യാത്രയാവുമെന്ന്. കാറും കോളും അവരുടെ മുഖത്തെ ചിരിമായിച്ചു. പ്രകൃതി രൗദ്രരൂപിണിയായി. ബോട്ടില്‍ കെട്ടിവലിച്ചിരുന്ന തോണിയെ യന്ത്ര ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയര്‍ ആരോ മുറിക്കുകയായിരുന്നു. അത് ജീവന്‍ രക്ഷിക്കാനോ, അതോ… ദുരൂഹതകള്‍ക്ക് കാലങ്ങള്‍ക്കിപ്പറവും മാറ്റമില്ല.

അപകടത്തില്‍ മരിച്ചത് 29 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടെ 35 പേര്‍. ചിലരുടെ മൃതദേഹം പോലും കണ്ടെത്താനായില്ല. 17 പേര്‍ കനത്ത കാറിനും കോളിനുമെതിരെ നീന്തി കാടുകളില്‍ അഭയം പ്രാപിച്ചു. മരണം മുന്നില്‍ കണ്ട അവരില്‍ ചിലര്‍ക്ക് പഴയ മനോനില വീണ്ടെടുക്കാനും നല്ലൊരു ജീവിതം പടുത്തുയര്‍ത്താനും കഴിഞ്ഞില്ല. രക്ഷപ്പെട്ടവരില്‍ പലരും ദിവസങ്ങള്‍ക്ക് ശേഷമാണ് ദീപുകളില്‍ നിന്ന് വീടുകളില്‍ തിരികെ എത്തിയത്. കേരളം കണ്ട ഏറ്റവും വലിയ തോണി അപകടകമായിരുന്നു അത്. സംസ്ഥാനത്തെ ജലദുരന്തങ്ങളില്‍ രണ്ടാമത്തേതും. വെറുമൊരു തോണി അപകടം എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. എന്നാല്‍ അപകടത്തിന് പിന്നില്‍ ചുരളഴിയാത്ത രഹസ്യങ്ങളും ദുരൂഹതകളും ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മലമ്പുഴക്കാര്‍.

ഇക്കഴിഞ്ഞ ജൂലൈ 21ന് അപകടത്തിന്റെ 68-ാം വാര്‍ഷികമായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ രണ്ടുപേര്‍ ഇന്നും ജീവനോടെയുണ്ട്. അപകടം നടന്ന് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും നിരവധി ചോദ്യങ്ങളും ദുരൂഹതകളും അവശേഷിക്കുന്നു.

അകമലവാരം പാട്ടക്കരാര്‍

മലമ്പുഴയിലെ അകമലവാരം എന്ന സ്ഥലം കേരളത്തിലെ ഏറ്റവും വലിയ കൃഷി ഭൂമികളിലൊന്നായിരുന്നു. 1907 കാലഘട്ടത്തില്‍ പാലക്കാട് രാജാവ് ഏമൂര്‍ ദേവസ്വം വകയായ ആയിരം ഏക്കറോളം ഭൂമി സിസിലി ഹാള്‍ എന്ന ബ്രിട്ടീഷുകാരന് 30 വര്‍ഷത്തേക്ക് പാട്ടക്കരാറിന് നല്‍കി. അയാള്‍ അവിടെ ബംഗ്ലാവ് പണിയുകയും എസ്റ്റേറ്റായി രൂപപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, അമൂല്യമായ വന സമ്പത്തുകള്‍ കടത്തികൊണ്ടു പോകുവാനും തുടങ്ങി. തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനായി സമീപ പ്രദേശത്തെ കൊട്ടേക്കാട്, കടക്കാംകുന്ന്, അമ്പലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പണിക്കാരെ എത്തിച്ചിരുന്നത്. നടുവ് മുറിയെ അവര്‍ പണിയെടുത്തു.

കരാര്‍ കാലാവധി അവസാനിച്ച 1937ല്‍ സിസിലി ഹാള്‍ കോട്ടയം സ്വദേശികളായ എലാക്ക് സഹോദരന്‍മാര്‍ക്ക് വീണ്ടും 30 വര്‍ഷത്തേക്ക് കരാര്‍ തരപ്പെടുത്തി കൊടുത്തു. എലാക്ക് സഹോദരങ്ങളാവട്ടെ തോട്ടങ്ങള്‍ പരിപാലിക്കുന്നതിനായി കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് നിരവധിപേരെയെത്തിച്ചു. ഏമൂര്‍ ഭഗവതിയുടെ തട്ടകത്തില്‍ ദേവിയുടെ അനുവാദം വാങ്ങിയാണ് തൊഴിലാളികള്‍ പണിക്ക് പോയിരുന്നത്. ചൂരപ്പാറയില്‍ കല്ലുകള്‍ വച്ച് അനുവാദം വാങ്ങി പ്രവേശിച്ച് അസ്തമയത്തിന് മുന്‍പ് കല്ല് വച്ചു തിരികെ ഇറങ്ങുമെന്നും, അല്ലെങ്കില്‍ പനി വന്ന് മരിക്കുമെന്നുമായിരുന്നു വിശ്വാസമെന്ന് പറഞ്ഞുകേട്ട അറിവ് പ്രദേശത്തുള്ളവര്‍ പങ്കുവച്ചു.

1949 ല്‍ ശിലാസ്ഥാപനം നടത്തിയ മലമ്പുഴ ഡാമിന്റെ നിര്‍മാണം 1955ലാണ് പൂര്‍ത്തിയായത്. വനവാസി ഊരുകളായിരുന്ന മുപ്പന്‍ചോലയും ഊരിയന്‍ കുന്നും ചുടുകാടും ഇരുളന്‍ കാവും ഉള്‍പ്പെടെ മലമ്പുഴ ജലസംഭരണിയായി മാറി. ഇതോടെ അകമലവാരത്തെ വനവാസികള്‍ക്കും കുടിയേറ്റക്കാരായ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കുമായി തോണി എത്തിത്തുടങ്ങി. കൃഷ്ണേട്ടന്റെയും കുട്ടപ്പന്റെയും തോണികളാണ് ആകെ ഉണ്ടായിരുന്നത്. 100 പേരെ ഉള്‍ക്കൊള്ളാവുന്ന കുട്ടപ്പന്റെ തോണി എസ്റ്റേറ്റിലെ തൊഴിലാളികളെ കൊണ്ടുപോകുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. എസ്റ്റേറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ എല്ലാദിവസവും തോണി ഇറക്കേണ്ടി വന്നിരുന്നു. ഇതിനിടെ 1956 ല്‍ എലാക്ക് സഹോദരങ്ങള്‍ അവരുടെ യാത്രാ സൗകര്യങ്ങള്‍ക്കായി ഒരു തീ ബോട്ട് വാങ്ങി നീരിലിറക്കി. പരമാവധി 10 പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടിലെ ഡ്രൈവറായി സൈന്യത്തില്‍ നിന്നും വിരമിച്ച കോട്ടയംകാരനായ അവറാച്ചനെയും, സഹായിയായി ദേവസ്യ എന്ന ആളെയും നിയമിച്ചു.

അപകടസമയത്ത് എസ്റ്റേറ്റിന്റെ തൊഴില്‍ നടത്തിപ്പു ചുമതല കോഴിക്കോട് മണി എന്നയാള്‍ക്കായിരുന്നു. രാവിലെ 7.30 മുതല്‍ 3.30 വരെയാണ് എസ്റ്റേറ്റിലെ തൊഴില്‍ സമയം. ജലസംഭരണിയിലൂടെ തോണിയില്‍ മൂന്നുമണിക്കൂര്‍ യാത്ര ചെയ്താലെ എസ്റ്റേറ്റിലെത്താന്‍ കഴിയൂ. ഇതിനുവേണ്ടി അതിരാവിലെ തൊഴിലാളികള്‍ എത്തും. സമയം ലാഭിക്കാനായി കോഴിക്കാടും മണിയും അവറാച്ചനും ഒരു പദ്ധതിയിട്ടു. യന്ത്രബോട്ടിന്റെ പിന്നില്‍ തോണി കെട്ടിവലിക്കുക. ഇതിലൂടെ ഒന്നരമണിക്കൂര്‍ ലാഭിക്കാമെന്ന് കണ്ടെത്തി.

സി.എം. സുന്ദരം പാലക്കാട്ടെത്തുന്നു

ഇതിനിടെ എലാക്ക് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി ചിലര്‍ സംസാരിച്ചു തുടങ്ങി. സ്ത്രീകളുടെ സുരക്ഷയും കൂലിയും തുടങ്ങിയ കാര്യങ്ങളില്‍ യൂണിയന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. കാടിന്റെ മക്കളോടുള്ള അവഗണന തുടര്‍ന്നു. ഇതിനിടെ മുംബൈയിലെ ചേരി നിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സോഷ്യലിസ്റ്റ് തൊഴിലാളി നേതാവായ പാലക്കാട് കല്‍പ്പാത്തിക്കാരനായ സി.എം. സുന്ദരം സ്വാമി പാലക്കാട്ടെത്തി. വനവാസികളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇതിനിടെ സുന്ദരം സ്വാമിയും അവറാച്ചനും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നതായും പറയപ്പെടുന്നു.

അവറാച്ചന്റെ കയ്യിലെ ഭൂസ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിച്ച് വനവാസികള്‍ക്ക് വ്യവസ്ഥകള്‍ വച്ച് പകുത്ത് നല്‍കി. വനവാസികളുടെ ഉന്നമനത്തിനായി തരപ്പെടുത്തിയ 100 ഏക്കര്‍ ഭൂമിയില്‍ സ്‌കൂളും അങ്കവാടിയും ആശുപത്രിയുമുള്‍പ്പടെ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും അതുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.

അങ്ങനെ ദിവസങ്ങള്‍ പോയി. 1958 ജൂലൈ 21. പതിവുപോലെ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്റ്റേറ്റിലേക്ക് ജോലിക്കായി എത്തി. ഉച്ചയ്‌ക്ക് ശേഷം 3.30ന് പണികള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് യാത്ര പുറപ്പെട്ടു. ഇവര്‍ക്കൊപ്പം കടുക്കാംകുന്ന് എന്ന സ്ഥലത്ത് നിന്ന് വിറക് ശേഖരിക്കാന്‍ വന്ന ചില സ്ത്രീകളും തോണിയില്‍ കയറി. ഓരോ കഥകള്‍ പറഞ്ഞും ചിരിച്ചും വിഷമങ്ങള്‍ പങ്കുവച്ചും യന്ത്ര ബോട്ടില്‍ കെട്ടിയ തോണിയില്‍ യാത്ര തുടര്‍ന്നു.

അണക്കെട്ടിന്റെ മധ്യഭാഗത്തിലെത്തിയതും കനത്ത കാറ്റും മഴയും തുടങ്ങി. ബോട്ടില്‍ കെട്ടിവലിച്ചുകൊണ്ടുള്ള തോണി വെള്ളത്തിന്റെ ഓളത്തില്‍ മറിയുമെന്ന അവസ്ഥ. ഇതിനിടെ ആര്‍ക്കോ പെട്ടെന്ന് തോന്നിയൊരു ബുദ്ധി. ബോട്ടും തോണിയും ബന്ധിപ്പിച്ച കയര്‍ മുറിച്ചാല്‍ തോണി മറിയാതെ എല്ലാവരും രക്ഷപ്പെടുമെന്ന്. എല്ലാവരും ഇത് അംഗീകരിച്ചതോടെ ബോട്ട് ഓടിച്ചിരുന്നയാള്‍ കയര്‍ മുറിച്ചു. തോണി ആടി ഉലയാന്‍ തുങ്ങി. നിമിഷ നേരം കൊണ്ട് തോണിയുടെ ഒരു ഭാഗം താഴ്ന്ന് വെള്ളം കയറി. പ്രാണരക്ഷാര്‍ത്ഥം തോണിയിലുണ്ടായിരുന്നവര്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ബോട്ടിലുണ്ടായിരുന്നവരാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് എവിടന്നൊക്കയോ ബോട്ടും തോണിയും സംഘടിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും സന്ധ്യമയങ്ങിയതിനാല്‍ തിരികെ പോയി. അടുത്ത ദിവസം രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴേയ്‌ക്കും എല്ലാം അവസാനിച്ചിരുന്നു. 35 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മൂന്നുനാലുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

നീന്തി സമീപത്തെ ഇടക്കാടുകളില്‍ രക്ഷതേടിയവരെ പോലീസും ജലസേചന വകുപ്പും ബോട്ടുകളിലെത്തി തിരികെ നാട്ടിലെത്തിച്ചു. നാലുദിവസത്തിന് ശേഷവും ഇടക്കാടുകളില്‍ നിന്ന് ആളുകളെ രക്ഷിച്ചിരുന്നതായി പറയുന്നു.

അവറാച്ചന്റെ നാടുവിടല്‍

കേസ് കോടതിയില്‍ എത്തി. ബോട്ടിലുള്ളവരെ എങ്കിലും രക്ഷപ്പെടുത്തുവാന്‍ വേണ്ടി കയര്‍ മുറിച്ചെന്നും, കാറ്റിലും മഴയിലുംപ്പെട്ട് തോണി മറിഞ്ഞെന്നുമായിരുന്നു അന്നത്തെ കണ്ടെത്തല്‍. കേസ് മാതൃകപരമായ ശിക്ഷയില്‍ ഒതുങ്ങി. എന്നാല്‍, തോണിക്കാരനായ കുട്ടപ്പനും അവറാച്ചനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും, തോണിയില്‍ ചിലര്‍ കയറുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇതെല്ലാം അപകടത്തിന് കാരണമായോ എന്ന് സംശയമുയര്‍ത്തുന്നു.

ശേഷം അവറാച്ചനെ എലാക്കില്‍ നിന്നും പറഞ്ഞയച്ചു. കുറച്ചു കാലം റേഷന്‍കടയും സൊസൈറ്റിയുമൊക്കെ നടത്തിയെങ്കിലും അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പലരും തയ്യാറായില്ല. നഷ്ടത്തിലായതോടെ അതുപൂട്ടി. അവറാച്ചന്റെ വസ്തുവകകള്‍ പലതും കണ്ടു കെട്ടിക്കുകയും, തിരിച്ചെടുത്ത് വനവാസികള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ചിലത് ചെറിയ വിലക്ക് അവറാച്ചന്‍ തന്നെ വിറ്റു. പിന്നീട് അവിടെ തന്നെയുള്ള ശേഖരന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്‌ക്ക് താമസമാക്കി. അവിടെ അവറാച്ചന് നേരെ ആക്രമണമുണ്ടായി. വാടകമുറി പൂട്ടി തീയിട്ട് കൊല്ലാന്‍ ശ്രമം നടന്നു. എന്നാല്‍ ശേഖരന്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പിന്നീട് പലകുറി ആക്രമണങ്ങള്‍ നേരിട്ടു. ഒടുവില്‍ അവറാച്ചന്‍ അകമലവാരത്ത് നിന്ന് ആരുമറിയാതെ പോവുകയാണ് ഉണ്ടായതെന്ന് ശേഖരേട്ടന്‍ ഇന്നും ഓര്‍ക്കുന്നു.

തോണി അപകടത്തില്‍ രക്ഷപ്പെട്ടവരില്‍ ഇന്ന് ഒന്നുരണ്ടുപേര്‍ മാത്രമാണ് ജീവനോടെയുള്ളത്. അതിലൊരാളാണ് അകമലവാരം എലാക്കിലെ ബാലന്‍ (95)എന്ന ബാലേട്ടന്‍. അപകടം നടന്ന തോണിയിലുണ്ടായിരുന്ന ബാലേട്ടന് അന്ന് 27 വയസായിരുന്നു. മൂന്നുപേരുടെ ജീവനാണ് ബാലേട്ടന്‍ അന്ന് രക്ഷിച്ചത്. മണി, കുഞ്ഞു, റോസമ്മ എന്നിവരുടെ മുടിയില്‍ പിടിച്ച് വലിച്ച് ഇടക്കാടുകളിലേക്ക് കയറ്റുകയായിരുന്നു. പ്രായാധിക്യത്തില്‍ ഓര്‍മകള്‍ മാഞ്ഞെങ്കിലും മലമ്പുഴ തോണിയപകടത്തെ കുറിച്ച് ചോദിച്ചാല്‍ ആ മുഖം മാറും. പിന്നെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകും. തോണിയപകടത്തെ കുറിച്ചുള്ള നീറുന്ന ഓര്‍മകള്‍ ഒരുപാട് തവണ പങ്കുവച്ചിട്ടുണ്ടെന്ന് ഭാര്യ കമലം (87) പറയുന്നു.

വിറക് ശേഖരിച്ച് തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടുക്കാംകുന്ന് പനപ്പുരയില്‍ കാര്‍ത്യായനി (87) ഓര്‍ക്കുന്നു. ജീവന്‍രക്ഷാര്‍ത്ഥം ഇടക്കാടിലേക്ക് നീന്തിക്കയറുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് തിരിച്ചെത്തിയത്. കൂടെ വിറക് ശേഖരിക്കാനുണ്ടായിരുന്ന കൂട്ടുകാരികള്‍ മരണപ്പെട്ടുവെന്ന് പറയുമ്പോള്‍ അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

Tags: Malampuzha boat accidentഅകമലവാരം പാട്ടക്കരാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.