ഇൻഡോർ ; വ്യാജ ആയുധ ലൈസൻസ് കേസിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ അൻവർ ഖാദ്രി അറസ്റ്റിൽ. ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ മുസ്ലീം യുവാക്കൾക്ക് ധനസഹായം നൽകിയ കേസിലെ മുഖ്യ സൂത്രധാരനായ ഖാദ്രിയെ ഒരു വർഷം മുൻപ് പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു . ഒരു മാസം മുൻപാണ് കോടതി ജാമ്യം അനുവദിച്ചത് . അതിനു പിന്നാലെയാണ് വ്യാജ ആയുധ ലൈസൻസ് കേസിൽ ഖാദ്രി പിടിയിലായത്.
രണ്ട് ഡസൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അൻവർ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജമ്മു കശ്മീരിൽ നിന്ന് പിസ്റ്റൾ ആയുധ ലൈസൻസ് നേടിയത് . ഈ ലൈസൻസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഇൻഡോർ സദർ ബസാർ പോലീസാണ് വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്തത് . ലൈസൻസ് നേടിയെടുക്കുന്നതിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചും ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മറച്ചുവെച്ച് 2007 ൽ വ്യാജ രേഖകൾ ഉപയോഗിച്ച് ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് 12 ബോർ തോക്കിനാണ് ലൈസൻസ് നേടിയെടുത്തത്.
പിന്നീട്, 2012 ൽ അൻവർ റിവോൾവർ ലൈസൻസ് നേടി. തിരഞ്ഞെടുപ്പ് സമയത്തും പെരുമാറ്റച്ചട്ട സമയത്തും അൻവർ പതിവായി പോലീസ് സ്റ്റേഷനിൽ ലൈസൻസ് സമർപ്പിച്ചിരുന്നു.











