Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 11:44 am IST
inFootball

തിരുവനന്തപുരം: നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, സസ്‌പെന്‍ഷനില്‍ നിന്ന് കോവളം എഫ്‌സിക്കും ആ ക്ലബ്ബിന്റെ എല്ലാമെല്ലാമായ എബിന്‍ റോസിനും ആശ്വാസം. കേരളാ പ്രീമിയര്‍ ലീഗില്‍ (കെപിഎല്‍) വമ്പന്മാരുടെ ക്ലബ്ബുകള്‍ക്കിടയില്‍ സാധാരണക്കാരായവര്‍ അടങ്ങിയ ടീമായിരുന്നു കോവളം എഫ്‌സി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ പരിശോധിച്ചാല്‍ കെപിഎല്‍ കളിക്കുന്ന ഒരേയൊരു ടീമാണ് കോവളം എഫ്‌സി.

ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ഇന്റര്‍ കേരളാ ടീമിനെതിരേ മത്സരിച്ച് വിജയിച്ച് കെപിഎല്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ ഈ ടീമിനെതിരെ പരാതി ഉയര്‍ന്നിരുന്നു. കോവളം എഫ്‌സിയിലെ ഒരു താരത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായില്ലയെന്നും ആ കളിക്കാരനെ മൈതാനത്തിറക്കി എന്നും കാണിച്ച് എതിര്‍ ടീം പരാതി നല്‍കി. പരാതി നല്‍കിയത് മാനദണ്ഡപ്രകാരമല്ലെന്നും എന്നാല്‍, പരാതിയില്‍ കഴമ്പുണ്ടെന്നും അച്ചടക്ക സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുകയും കോവളം എഫ്‌സിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇടതുരാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ ടീമിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, മറ്റ് ക്ലബ്ബുകളെ പ്രതിനിധീകരിച്ചെത്തിയവര്‍ അത്തരത്തിലുള്ള സസ്‌പെന്‍ഷന് നിയമ സാധുതയില്ലെന്നും വാദിച്ചു. പിന്നാലെ പ്രശ്‌നം കെഎഫ്എ അപ്പീല്‍ കമ്മിറ്റിക്കുവിടുകയുമായിരുന്നു. മാത്രവുമല്ല, സാമൂഹ്യമാധ്യമങ്ങളും മറ്റ് സ്രോതസ്സുകളും വഴി ചിലരും അവരുടെ സുഹൃത്തുക്കളും കോവളം എഫ്‌സിക്കെതിരെ മോശം പ്രചരണം നടത്തുകയും മറ്റ് ഫുട്‌ബോള്‍ അസോസിയേഷനുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് കോച്ച് എബിന്‍ റോസ് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ സ്വാധീനം മൂലം മറ്റ് മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് എബിന്‍ പറയുന്നു. രാഷ്‌ട്രീയ പ്രേരിതമായ പല തീരുമാനങ്ങളുമാണ് കോവളം എഫ്.സിക്കെതിരെ ഇത്തരത്തിലൊരു നടപടിയുണ്ടാകാനും കാരണം. എന്നാല്‍ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികാരികള്‍ കൃത്യമായി വിഷയം മനസിലാക്കി പിന്നീട് അപ്പീല്‍ നല്‍കാന്‍ കോവളം എഫ്.സിയോട് ആവശ്യപ്പെടുകയും ചെയ്തു. ഒരു ഔദ്യോഗിക രേഖയോ സര്‍ക്കുലറോ കൂടാതെ കോവളം എഫ്.സിയുടെ സസ്‌പെന്‍ഷനെ സംബന്ധിച്ച വിവരം വാട്‌സാപ് സന്ദേശം വഴിയാണ് തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചത്. ഒടുവില്‍ നിയമപരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചശേഷവും തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ വാട്‌സാപ് ഗ്രൂപ്പിലോ മറ്റ് കൂട്ടായ്‌മകളിലോ ടീമിനെ ചേര്‍ക്കാന്‍, തിരുവനന്തപുരം ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി തയാറായില്ല. കൂടാതെ കോവളം എഫ്‌സിയുടെ കോച്ചായ തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടെന്നാണ് പരത്തുന്നതെന്ന് എബിന്‍ ആരോപിച്ചു. ഇതിനെതിരേ ഇപ്പോള്‍ കോവളം എഫ്‌സി, മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ്. ഭാവിയില്‍ തങ്ങള്‍ക്ക് കിട്ടാനുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ വരെ തടയണമെന്ന ഉദ്ദേശ്യത്താടെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എബിന്‍ ചൂണ്ടിക്കാട്ടി. ശരിക്കൊപ്പം നിലകൊണ്ട കേരള ഫുട്‌ബോള്‍ അസോസിയേഷനും അപ്പീല്‍ കമ്മിറ്റിക്കും എബിന്‍ നന്ദി അറിയിച്ചു.

Tags: Kerala Premier League (KPL)kovalam fcKerala Football AssociationEbin Ross
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.
Football

അപരാജിതം കാലിക്കറ്റ് എഫ്സി 

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.