Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണാനുകൂല്യങ്ങളും കുടിശികയായ ഡിഎയും ഉടന്‍ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി സിഎംഡിക്ക് സംഘടന കത്ത് നല്‍കി. ജീവനക്കാരുടെ ഓണാഘോഷങ്ങളെ ബാധിക്കാത്ത രീതിയില്‍ ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ നിരക്കില്‍ കെഎസ്ആര്‍ടിസിയിലും വിതരണം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ അനുവദിച്ചപ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിഷേധിച്ച 30% ഡിഎ ഇന്നും കുടിശികയായി തുടരുകയാണെന്ന് ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഓണാനുകൂല്യങ്ങള്‍ക്കൊപ്പം ഡിഎ കുടിശിക കൂടി അനുവദിക്കാന്‍ തയാറാകണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Recent Posts