Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗതാഗത മന്ത്രിയുടെ മര്യാദകേട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 6, 2026, 07:00 am IST
inEditorial

പണമില്ലെന്നു പറഞ്ഞ് കെഎസ്ആര്‍ടിസി ബസുകളില്‍ തള്ളിക്കയറുന്ന സ്ത്രീകള്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നതെന്ന ഗതാഗത മന്ത്രി സി.പി.ജോണിന്റെ അഭിപ്രായ പ്രകടനം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വളരെ മോശമായിപ്പോയി. ‘മനുഷ്യന്റെ അഭിനയം ചെറിയ കാര്യമായി കാണാനാകില്ല. പാവപ്പെട്ടവനായി പണക്കാരനും പണക്കാരനായി പാവപ്പെട്ടവനും അഭിനയിക്കുന്ന കാഴ്ചയാണുള്ളത്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ബസിലെ യാത്രയ്‌ക്ക് കാശില്ലെന്ന് പറയുന്ന സ്ത്രീകള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് അയക്കുന്നു എന്നതാണ്. അവിടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു’ എന്നൊക്കെയാണ് പാലക്കാട് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി പ്രസംഗിച്ചത്.

കെഎസ്ആര്‍ടിസി ബസുകള്‍ കണ്ടാല്‍ തള്ളിക്കയറാന്‍ സ്ത്രീകള്‍ കാണിക്കുന്ന ആവേശം മറ്റ് മേഖലകളില്‍ കാണിക്കുന്നില്ലെന്നും, രോഗം വന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് പേടിച്ചാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി. എന്താണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്? കാശുകൊടുത്ത് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നിട്ടും കെഎസ്ആര്‍ടിസിയെ മുടിപ്പിക്കാന്‍ സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നു എന്നാണോ? എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് സി.പി. ജോണിന്റെ പാര്‍ട്ടിയും ഉള്‍പ്പെടുന്ന യുഡിഎഫാണ്. സ്ത്രീകളോ ഏതെങ്കിലും വനിതാ സംഘടനകളോ കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ സമീപിച്ച് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല. ഏതു വിധത്തിലും അധികാരത്തില്‍ എത്തണമെന്ന് ഉദ്ദേശിച്ച് കോണ്‍ഗ്രസിലെ യുവരാജാവിനെ കൊണ്ടുവന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയില്‍ ഉള്‍പ്പെടുന്നതായിരുന്നു ഇത്.

എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര എന്നാണല്ലോ വാഗ്ദാനം ചെയ്തിരുന്നത്. അധികാരം ലഭിച്ചപ്പോള്‍ ഇതില്‍നിന്ന് പിന്നോട്ടു പോയി. സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമാക്കി. ജനരോഷം ക്ഷണിച്ചു വരുത്തുമെന്ന് ഭയന്നാണ് ഇതെങ്കിലും ചെയ്തത്. ഇതുതന്നെ ഒരു വഞ്ചനയായിരുന്നു. വേണ്ടത്ര ആലോചിക്കാതെയും, കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നില കണക്കിലെടുക്കാതെയുമാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. എന്നിട്ടിപ്പോള്‍ ഗതാഗത മന്ത്രി സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതും മര്യാദകേടാണ്. എന്താണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

പ്രസ്താവന വിവാദമായിട്ടും, പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതികരിച്ച മന്ത്രി, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമാണ് താന്‍ സംസാരിച്ചതെന്ന് മാറ്റിപ്പറയുകയും ചെയ്യുന്നു. ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാര്‍ പിണറായി വിജയന് പഠിച്ചിരുന്നതുപോലെ യുഡിഎഫ് മന്ത്രിമാര്‍ സതീശന് പഠിക്കുകയാണോ? പറഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മലക്കം മറിയുന്നത് യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരും ശീലമാക്കുകയാണോ? രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മന്ത്രിയാണ് താനെന്നും, ലോക കമ്മ്യൂണിസത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും ആവേശം കൊള്ളുന്ന നേതാവാണ് സി.പി. ജോണ്‍. സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം മന്ത്രിയായ ശേഷമെങ്കിലും സി.പി. ജോണ്‍ കാണിക്കണമായിരുന്നു.

വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയെന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ ഭരണകാലം ഇതിനു തെളിവാണ്. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര മാത്രമല്ല, നാല് ഗ്യാരണ്ടികള്‍ വേറെയും നടപ്പാക്കാനുണ്ട്. അവയൊന്നും പ്രായോഗികമല്ലെന്ന് മന്ത്രിമാരില്‍ ഒരാളെക്കൊണ്ട് മുന്‍കൂട്ടി പറയിപ്പിക്കുകയാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന ഗ്യാരണ്ടികളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും പുലര്‍ത്തുന്ന മൗനം ഇതു കൊണ്ടായിരിക്കാം. എന്തായിരുന്നാലും യുഡിഎഫ് ഭരണത്തിന്റെ ജനവിരുദ്ധത ഗതാഗത മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുകയാണ്.

Tags: Transport Minister C.P. JohnPriyadarsini buskerala road transport corporationKSRTC free travel for women
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.