Kerala

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് :താമരശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.ഫാക്ടറിയില്‍ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതോടെ കമ്പനി അടച്ചുപൂട്ടാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്.

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കമ്പനിയില്‍ വെളളിയാഴ്ച സംയുക്ത പരിശോധന നടക്കും.മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ലാ കളക്ടറും സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും. ഈ സംയുക്ത പരിശോധനയ്‌ക്ക് ശേഷമായിരിക്കും ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.

Recent Posts