പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള വള്ള സദ്യ വഴിപാടുകള്‍ നാളെ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് കെ വി സാംബദേവന്‍ അറിയിച്ചു.
നാളെ തെക്കേമുറി കിഴക്ക്, മാരാമണ്‍ എന്നീ പള്ളിയോടങ്ങള്‍ക്ക് വള്ളസദ്യയുണ്ട്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ 8 ബസുകള്‍ എത്തും. സ്‌പെഷ്യല്‍ പാസ് സദ്യയില്‍ 360 പേര്‍ പങ്കെടുക്കും. മാറ്റിവെച്ച സ്‌പെഷ്യല്‍ പാസ് സദ്യകള്‍ ആഗസ്റ്റ് 12, 25, 29 തീയതികളില്‍ നടക്കും.
















