Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

ചൈനയില്‍ വരെ എത്താന്‍ ശേഷിയുള്ള 10000ല്‍ പരം കീലോറ്റര്‍ ദൂരപരിധിയുള്ള അഗ്നി-6 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:53 pm IST
inIndia, Defence
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യ 2530 കിലോമീറ്റര്‍ ദൂരത്തില്‍ ആഗസ്ത് 6,7 തീയതികളില്‍ വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കാനുള്ള നീക്കം ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ മിസൈല്‍ പരീക്ഷിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വരെ എത്താന്‍ ശേഷിയുള്ള 10000ല്‍ പരം കീലോറ്റര്‍ ദൂരപരിധിയുള്ള അഗ്നി-6 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹം.

ഇന്ത്യയുടെ പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആർഡിഒ (ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യോമ-സമുദ്ര ഇടനാഴികളില്‍ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടാം (വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പൈലറ്റുമാർക്കും അധികാരികള്‍ക്കും നല്‍കുന്ന മുന്നറിയിപ്പ്) പുറപ്പെടുവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,530 കിലോമീറ്റർ ദൂരത്തിലാണ് നിയന്ത്രണം. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളും ആകാശപാതയും ഉള്‍പ്പെടുന്ന മേഖലയിലാണ് ‘നോട്ടം’ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 8ന് ഇന്ത്യ അഗ്നി6 മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇത് ഒരു പ്രാഥമിക പരീക്ഷണം മാത്രമായിരുന്നു. അപ്പോള്‍ തന്നെ ഈ പരീക്ഷണ വാര്‍ത്ത ലോകമാധ്യമങ്ങളിലും അമേരിക്കയിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍ അന്ന് ഈ മിസൈലിന്റെ സമ്പൂര്‍ണ്ണ ശേഷി പരീക്ഷിക്കപ്പെട്ടിരുന്നില്ല. അതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നും പറയുന്നു.

അഗ്നി 6ന്റെ പരീക്ഷണമാണ് നടക്കുന്നതെന്ന തീരമാനത്തിലെത്താന്‍ കാരണം?

12,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-6 സാങ്കേതികമായി പൂർണസജ്ജമാണെന്ന് ഈയിടെ ഡിആർഡിഒ ചെയര്‍മാന്‍ സമീർ വി കാമത്ത് പ്രസ്താവിച്ചിരുന്നു. അടുത്ത തലമുറ അഗ്നി-6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ഐസിബിഎം) പൂർണ്ണ തോതിലുള്ള വികസനത്തിനും പരീക്ഷണത്തിനുമായി മുന്നോട്ട് പോകാൻ ഡിആര്‍ഡിഒ സാങ്കേതികമായി തയ്യാറാണെന്നായിരുന്നു സമീർ വി. കാമത്ത് പ്രസ്താവിച്ചത്. ഈ പ്രസ്താവനയാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അഗ്നി 6ന്റെ അന്തിമ അനുമതിക്കായി കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സമീര്‍ വി കാമത്ത് പ്രസ്താവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അസാധാരണമായ രീതിയിലുള്ള നോട്ടാം പ്രഖ്യാപനം വന്നത്. 2,530 കിലോമീറ്റർ വിസ്തൃതിയില്‍ കടലിനടിയിലും വ്യോമപാതയിലും കരയിലും ഒരുപോലെ നിയന്ത്രണം.പ്രഖ്യാപിക്കുക എന്നത് അസാധാരണ നീക്കമായിരുന്നു. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തില്‍ വരെ രണ്ട് ദിവസത്തേക്ക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിലക്കാണ് സംശയം ദൃഢപ്പെടുത്തുന്നത്. മാത്രമല്ല, ചൈനയിലെ മാധ്യമങ്ങള്‍ ഇന്ത്യയുടെ ഈ നീക്കത്തെ ചൈനീസ് ഭരണാധികാരികള്‍ അതീവ ഗൗരവത്തോടെയാണ്നിരീക്ഷിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ എല്ലാം ചേര്‍ത്തുവെയ്‌ക്കുമ്പോഴാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള അഗ്നി 6 എന്ന ആണവ മിസൈലിന്റെ പരീക്ഷണം തന്നെയാണ് നടക്കാന്‍ പോകുന്നതെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആണവ മിസൈല്‍…ചൈന അഗ്നി 6നെ ഭയക്കുന്നത് ഇതുകൊണ്ടാണ്…

ഇന്ത്യയുടെ അഗ്നി 6 നെക്കുറിച്ച് നേരത്തെത്തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ ബാലിസ്റ്റിക് മിസൈലാണ്. ശരിക്കുപറഞ്ഞാല്‍ ആണവ പോര്‍മുന വഹിക്കുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണിത്. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ കുതിക്കുന്നതാണ് അഗ്നി6 എന്ന ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. 11000 മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് ഇവയ്‌ക്ക് കുതിക്കാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മില്‍ 6316 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ. അതിനര്‍ത്ഥം ചൈനയുടെ ഏത് ഭാഗത്തും അഗ്നി 6ന് പതിക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. ചൈനയില്‍ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തും അഗ്നി 6ന് ചെന്ന് പതിക്കാന്‍ സാധിക്കും. മാത്രമല്ല, യൂറോപ്പിലേക്കും കുതിക്കാന്‍ കഴിയും.

സാധാരണ സൈനിക പരീക്ഷണങ്ങള്‍ക്കായി ഇത്രയും വിസ്തൃതിയില്‍ നിയന്ത്രണം ഏർപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ തന്ത്രപ്രധാന സംവിധാനത്തിന്റെ പരീക്ഷണമാണ് പ്രദേശത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. സൈനിക പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനായി വ്യോമപാതയിലും സമീപ സമുദ്രമേഖലയിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അതില്‍ നിന്ന് വ്യത്യസ്തമാണ്.

ചൈനയുടേതുള്‍പ്പെടെ ലോകത്തിലെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പറക്കുന്ന അഗ്നി 6

അഗ്നി 6 മിസൈലിന്റെ ഒരു പ്രത്യേകത ഒരു മിസൈലിനുള്ളില്‍ തന്നെ പരമാവധി 10 ആണവ പോര്‍മുനകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും എന്നതാണ്. അതായത് ഒരൊറ്റ അഗ്നി6 മിസൈല്‍ ഉപയോഗിച്ച്‌ പത്ത് ലക്ഷ്യങ്ങളില്‍ ആണവസ്ഫോടനം നടത്താന്‍ സാധിക്കും. അതായത് ഓരോ ആണവ പോര്‍മുനയ്‌ക്കും സ്വതന്ത്രമായി പറന്ന് ചെന്ന് അതതിന് അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. അത്രയ്‌ക്ക് മാരകമാണ് അഗ്നി6 മിസൈല്‍. ഖരഇന്ധനം നിറച്ച റോക്കറ്റ് മോട്ടോറാണ് അഗ്നി 6നെ കുതിപ്പിക്കുന്നത് എന്നതിനാല്‍ അതിവേഗം അയയ്‌ക്കാം എന്നതാണ് മറ്റൊരു സവിശേഷത. കൗണ്ട് ഡൗണ്‍ അതിവേഗത്തില്‍ നടത്താന്‍ കഴിയും. യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമായ താഡ്, ചൈനയുടെ എച്ച് ക്യു 19, റഷ്യയുടെ എസ് 500 തുടങ്ങിയവയുടെ മിസൈലുകളുടെ കണ്ണ് വെട്ടിച്ച് പറക്കാന്‍ പ്രത്യേക കഴിവും അഗ്നി 6ന് ഉണ്ട്. അഗ്നി6നെ അടിച്ചിടാന്‍ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ നിന്നും വരുന്ന മിസൈലുകള്‍ക്ക് പിടികൊടുക്കാതെ പറക്കല്‍പാത മാറ്റാനുള്ള എംഎആര്‍വി (മെനൂവറബിള്‍ റീ എന്‍ട്രി വെഹിക്കിള്‍) സാങ്കേതിക വിദ്യ ഇതിലുണ്ട്.

ആഗസ്ത് ആറിനും ഏഴിനും നടക്കാനിരിക്കുന്ന പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ മിസൈല്‍ നവീകരണ പദ്ധതികള്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍.

Tags: Agni6 missileIndia Nuclear missilechinaDefenceLatest newsIndian defenceICBMNOTAM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.