Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അബിൻ വർക്കി എംഎൽഎയ്‌ക്ക് പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും പരിക്കുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Recent Posts