ന്യൂദല്‍ഹി: പാറ്റ സമരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്തി നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനത്തിനെതിരെ സിജെപി അനുയായികളുടെ തെറിവിളി. എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നവര്‍ എന്നായിരുന്നു നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം.
പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചതിനെയും ഭൂമി പെഡ്നെക്കര്‍ വിമര്‍ശിച്ചിരുന്നു. തെറി വിളിക്കാതെ ദേഷ്യം പ്രകടിപ്പിക്കണം. ഇതുപോലെ ആളുകളെ അധിക്ഷേപിച്ച് സംസാരിക്കുന്നത് ഭാരതത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും ഭൂമി പെഡ്നെക്കര്‍ പറയുന്നു.
ഇതോടെ ഭൂമി പെഡ്നെക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചാടിവീണിരിക്കുകയാണ് സിജെപിക്കാര്‍. നിലവാരമില്ലാത്ത തെറിവിളികളാണ് അവിടെ നടക്കുന്നത്.
















