Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: ബാലസംഘം കൺവീനറായി കൊലക്കേസ് പ്രതി. കൊലക്കേസിൽ ഒന്നാംപ്രതിയായും പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ടി.സി.വി. നന്ദകുമാറിനെയാണ് ബാലസംഘം പയ്യന്നൂർ വെള്ളൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ കൺവീനറായി നിയമിച്ചത്.

ബിജെപി പ്രവർത്തകൻ സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതിയായ നന്ദകുമാർ നിലവിൽ ജയിലിലാണ്. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തടവിൽ കഴിയുന്നതിനിടെയാണ് ഈ പുതിയ ചുമതല നൽകിയത്.

ഇതിന് മുമ്പും ജയിലിൽ കഴിയവെ നന്ദകുമാറിനെ ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററാക്കിയിരുന്നു. ഇപ്പോൾ ബാലസംഘം മേഖലാ കൺവീനറായി നിയമിച്ചതും രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

Recent Posts