തിരുവനന്തപുരം: മുതലപ്പുഴയില്‍ വളളം മറിഞ്ഞ് രണ്ട് പേരെ കാണാതായി.മത്സ്യത്തൊഴിലാളികളായ ശ്രീജിത്ത് , ശ്രീമോന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്.
അഞ്ച്‌തെങ്ങ് സ്വദേശികളെയാണ് കാണാതായത്.മത്സ്യബന്ധനത്തിന് പോകവെ ശക്തമായ കാറ്റില്‍ വളളം മറിയുകയായിരുന്നു എന്നാണ് വിവരം.
കടലാക്രമണം ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. മുമ്പും മുതലപ്പൊഴിയില്‍ നിരവധി അപടകങ്ങള്‍ ഉണ്ടായിട്ടുണ്ട്.
















