Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത കൂട്ടി. ഉത്സവ ബത്തയായി 1000 രൂപയാണ് വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും.

അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ വില്‍പന തുടരുന്നു. ആദ്യം ദിവസം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റുപോയത്.

Recent Posts